Sunday, August 25, 2019 Last Updated 45 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

കൊടുങ്കാറ്റ്‌, പേമാരി; പാകിസ്‌താനില്‍ 23 മരണം

uploads/news/2019/04/302025/in4.jpg

ഇസ്ലാമാബാദ്‌: കൊടുങ്കാറ്റും പേമാരിയും നാശം വിതച്ച പാകിസ്‌താനില്‍ 12 മരണം. നിരവധിപേരെ കാണാതായി. പഞ്ചാബ്‌, സിന്ധ്‌ പ്രവിശ്യകളിലാണു കനത്ത മഴയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും ഏറ്റവുമധികം നാശം വിതച്ചത്‌. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
വൈദ്യുതി, ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. പഞ്ചാബ്‌ പ്രവിശ്യയില്‍ രണ്ടു സ്‌ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ്‌ മരിച്ചത്‌. വെള്ളപ്പാച്ചിലില്‍ നിരവധി റോഡുകള്‍ തകര്‍ന്നു. മണ്‍വീടുകള്‍ കനത്തമഴയില്‍ തകര്‍ന്നു വീണു.
ഖാനെവാള്‍ ജില്ലയില്‍ നാലുപേരും ബഹവല്‍നഗര്‍ ജില്ലയില്‍ മൂന്നുപേരും ലോധ്‌റാന്‍ ജില്ലയില്‍ രണ്ടുപേരും മരിച്ചു. ഖൈബര്‍ പഖ്‌തുന്‍ക്വ പ്രവിശ്യയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ്‌ സ്‌ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രണ്ടു ദിവസമായി കനത്ത മഴ തുടരുന്ന ബലൂചിസ്‌താനില്‍ സര്‍ക്കാര്‍ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. ഇവിടെ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പതു പേരാണു മരിച്ചത്‌.
അതേസമയം, കറാച്ചിയില്‍ വീശിയടിച്ച പൊടിക്കാറ്റില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു.

Ads by Google
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW