Sunday, August 25, 2019 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.27 AM

സിവില്‍ സര്‍വീസ്‌ പഞ്ചദിന ഓറിയന്റേഷന്‍ ക്യാമ്പ്‌ 27 മുതല്‍ പാലായില്‍

പാലാ: സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംസ്‌ഥാനതല പഞ്ചദിന ഓറിയന്റേഷന്‍ ക്യാമ്പ്‌ പാലാ അല്‍ഫോന്‍സിയന്‍ പാസ്‌റ്ററല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ഈ മാസം 27 മുതല്‍ മേയ്‌ ഒന്നുവരെ നടക്കും.
27-നു വൈകിട്ട്‌ ആറിന്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മാനേജര്‍ ഫാ. ഫിലിപ്‌ ഞരളക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. മുന്‍ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനംഗം ഡോ.സിറിയക്ക്‌ തോമസ്‌ മുഖ്യപ്രഭാഷണം നടത്തും. വിവിധ സെമിനാറുകളില്‍ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി: ഡോ. അലക്‌സാണ്ടര്‍ പി. ജേക്കബ്‌, മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി. ബാലകൃഷ്‌ണന്‍, കുടുംബശ്രീ ഡയറക്‌ടര്‍ ഹരികിഷോര്‍, പത്തനംതിട്ട ജില്ലാ കലക്‌ടര്‍ പി.ബി. നൂഹ്‌ എന്നിവര്‍ പങ്കെടുക്കും. ഡോ.ടി.സി. തങ്കച്ചന്‍, ഡോ. അലക്‌സ്‌ ജോര്‍ജ്‌, ജോസ്‌ ആന്‍ഡ്രൂസ്‌, ബിനു കണ്ണന്താനം, ജെസ്‌റ്റിന്‍ തോമസ്‌, യോഗാചാര്യ ജോസ്‌ പെരിയപ്പുറം, പ്രഫ. ജോസ്‌ ജെയിംസ്‌ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
ഒന്നിന്‌ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ കൊച്ചി മെട്രോ എം.ഡി. മുഹമ്മദ്‌ ഹനീഷ്‌ മുഖ്യാതിഥിയായിരിക്കും. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ്‌ വെട്ടിക്കന്‍, വൈസ്‌ പ്രിന്‍സിപ്പല്‍മാരായ പ്രഫ. ജോര്‍ജ്‌ ജോസഫ്‌, ഡോ. ബേബി തോമസ്‌ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കും. ഈ മാസം 25-നു മുമ്പു രജിസ്‌റ്റര്‍ ചെയ്യുന്ന 150 പേര്‍ക്ക്‌ പ്രവേശനം ലഭിക്കും. ഫോണ്‍: 04822 215831,9447421011.

Ads by Google
Monday 15 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW