Friday, August 16, 2019 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ചിദാനന്ദപുരിക്കെതിരേ എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കി

തിരുവനന്തപുരം: ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ദുരുപയോഗം ചെയ്‌ത സ്വാമി ചിദാനന്ദപുരിക്കെതിരേ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എല്‍.ഡി.എഫ്‌. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കി. കഴിഞ്ഞദിവസം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്നും എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യരുതെന്നും ചിദാനന്ദപുരി പറഞ്ഞിരുന്നു.
ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരേ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നുവെന്ന തെറ്റായ പ്രചാരണം അദ്ദേഹം നടത്തി. ഇത്‌ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നാണു വാദം. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ്‌. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും സെക്രട്ടറി ജി.ആര്‍. അനിലും ആവശ്യപ്പെട്ടു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW