Friday, August 23, 2019 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

നെടുങ്കണ്ടം: പുതിയ സ്‌കൂട്ടര്‍ വാങ്ങി നാലാം ദിവസം സ്‌കൂട്ടര്‍ യാത്രികന്‍ ബസിലിടിച്ച്‌ മരിച്ചു. നെടുങ്കണ്ടം കുന്നുകുഴി ചരുവിള ഹരിദാസ(ബൈജു - 45)ാണ്‌ മരിച്ചത്‌.
ഇന്നലെ രാവിലെ 8.40ന്‌ നെടുങ്കണ്ടത്ത്‌ നിന്നു പാറത്തോട്‌ ഭാഗത്തേക്ക്‌ പോയ ഹരിദാസിന്റെ സ്‌കൂട്ടര്‍ എതിര്‍വശത്തുനിന്നു വന്ന സ്വകാര്യ ബസിലേക്ക്‌ ഇടിച്ചുകയറിയാണ്‌ അപകടമുണ്ടായത്‌.
ഹരിദാസ്‌ സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ബസിന്റെ മുന്‍ഭാഗം തകര്‍ത്ത്‌ ഉള്ളിലേക്ക്‌ കയറിയ സ്‌കൂട്ടര്‍ നടുവെ ഒടിഞ്ഞ നിലയിലായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ:ശോഭന. മക്കള്‍: അനില, അനിത

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW