Wednesday, August 07, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

ശബരിമല പ്രശ്‌നപരിഹാരം : കേരളത്തിലെ ജനങ്ങളെ മോഡി കളിയാക്കുന്നു: ആന്റണി

കൊച്ചി: അധികാരത്തിലിരിക്കെ ശബരിമലപ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നു എന്നിരിക്കെ തനിക്ക്‌ ഒരവസരംകൂടി തന്നാല്‍ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്‌ദാനം കേരളത്തിലെ ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണെന്നു കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം എ.കെ. ആന്റണി.
ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ കലാപമുണ്ടാക്കിയതിനു പകരം നിയമനിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നത്‌. ശബരിമല വിഷയം രൂക്ഷമാക്കിയതിനു പിന്നില്‍ പിണറായി വിജയനും പങ്കുണ്ട്‌. സുപ്രീം കോടതി വിധി വന്നപ്പോള്‍ അതു നടപ്പാക്കാന്‍ തിരക്കുകൂട്ടുകയായിരുന്നു പിണറായി. അദ്ദേഹത്തിന്റെ മര്‍ക്കടമുഷ്‌ടിയും എടുത്തുചാട്ടവും പക്വതയില്ലായ്‌മയും സ്‌ഥിതി കൂടുതല്‍ വഷളാക്കി. ഹര്‍ത്താലിന്റെ പേരില്‍ ഡീന്‍ കുര്യാക്കോസ്‌ അടക്കമുള്ള യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്കെതിരേ കേസെടുത്തു. കൂട്ടുപ്രതികളായി മോഡിക്കും പിണറായിക്കും എതിരേ കേസെടുക്കണമെന്നും എറണാകുളത്തെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം വൈറ്റിലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട്‌ നരേന്ദ്രമോഡി സാംസ്‌കാരിക പൈതൃകങ്ങളെയും ആദര്‍ശങ്ങളെയും നശിപ്പിച്ചു. മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ അംബേദ്‌കറിന്റെ ഭരണഘടനയ്‌ക്കു പകരം ആര്‍.എസ്‌.എസിന്റെ ഭരണഘടനയാകും പ്രാവര്‍ത്തികമാക്കുകയെന്നും അദ്ദേഹം ആരോപിച്ചു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW