Saturday, August 24, 2019 Last Updated 17 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

കേസ്‌ ഫയലുകള്‍ തിരിച്ചയച്ചു; സോളാര്‍ കേസില്‍ നടപടി വൈകും

കൊച്ചി: എറണാകുളത്തെ പ്രത്യേക കോടതിക്കു കൈമാറിയ എല്ലാ കേസുകളും ബന്ധപ്പെട്ട കോടതിയിലേക്കു തിരിച്ചയച്ചു. സംസ്‌ഥാനത്തെ വിവിധ കോടതികളിലുള്ള ഇത്തരം എല്ലാ കേസുകളും ഈ കോടതിയിലേക്കു മാറ്റുകയും ചെയ്‌തിരുന്നു. സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട പത്തോളം കേസുകളാണു മാറ്റിയിരുന്നത്‌. ഈ സാഹചര്യത്തില്‍ സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ വൈകും.
2015 ല്‍ കെ.എം. മാണി ബജറ്റ്‌ അവതരിപ്പിക്കുന്നതിനിടെ ഇടത്‌ എം.എല്‍.എമാര്‍ നിയമസഭയില്‍ അതിക്രമം കാട്ടിയതിന്‌ തിരുവനന്തപുരം മ്യൂസിയം പോലീസ്‌ കേസെടുത്തിരുന്നു. സ്‌പീക്കറുടെ വേദിയില്‍ കയറി ഇരിപ്പിടവും കമ്പ്യൂട്ടറും തല്ലിത്തകര്‍ത്തു രണ്ടരലക്ഷം രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്നാണു കേസ്‌. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ പരിഗണനയിലിരുന്ന ഈ കേസും എറണാകുളത്തെ പ്രത്യേക കോടതിയിലേക്കു മാറ്റിയിരുന്നു. ഈ കേസുകളെല്ലാം അതത്‌ ജില്ലയില്‍ വിജ്‌ഞാപനം ചെയ്യുന്ന പ്രത്യേക കോടതിയാവും ഇനി പരിഗണിക്കുക.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW