Saturday, August 24, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

പി.എസ്‌. ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി

തിരുവനന്തപുരം: ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളക്കെതിരേ സി.പി.എം. നേതാവ്‌ വി.ശിവന്‍കുട്ടി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ പരാതി നല്‍കി. പോലീസിനും ജില്ലാ വരണാധികാരിക്കുമാണ്‌ പരാതി നല്‍കിയത്‌. ശ്രീധരന്‍പിള്ളയുടേത്‌ ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നടപടി എടുക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
പ്രസംഗത്തില്‍ ജാതി-മത അധിക്ഷേപം നടത്തുന്നത്‌ വര്‍ഗീയത വളര്‍ത്തി വോട്ട്‌ പിടിക്കാനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ്‌ കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗം. ഇസ്ലാം ആണെകില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം. "ഡ്രസ്‌ മാറ്റി നോക്കണ്ടേ" എന്നത്‌ അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണെന്ന്‌ ശിവന്‍കുട്ടി പറഞ്ഞു. ബാലാക്കോട്ട്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ടെന്ന ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ഇസ്ലാം വിരുദ്ധവും ചട്ടലംഘനവുമാണെന്ന്‌ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW