Saturday, August 24, 2019 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 01.00 AM

പാലത്തില്‍നിന്നു വീണയാളെ കണ്ടെത്താനായില്ല

മൂലമറ്റം: മൂന്നുങ്കവയല്‍ പാലത്തില്‍നിന്നു വീണ്‌ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ ആളെ കണ്ടെത്താനായില്ല.
പൂച്ചപ്ര ദേവരുപാറ മരുതാനിക്കല്‍ സന്തോഷ്‌(42)നെയാണ്‌ കാണാതായത്‌. ശനിയാഴ്‌ച്ച 11നായിരുന്നു സംഭവം. കാഞ്ഞാര്‍ സി.ഐ: ഷിന്റോ പി. കുര്യന്‍, എസ്‌.ഐമാരായ ജോണ്‍ സെബാസ്‌റ്റ്യന്‍, പി.ആര്‍. അലി, മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെ മൂന്ന്‌ യൂണിറ്റും കൈപ്പയില്‍നിന്നുള്ള രണ്ടു വള്ളങ്ങളും തൊടുപുഴയില്‍നിന്നുള്ള സ്‌ക്യൂ ബാ ടീമിന്റെയും നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി.
കാഞ്ഞാര്‍ പ്രദേശത്തെ യുവാക്കളും പൂച്ചപ്ര ദേവരുപാറ പ്രദേശത്തുനിന്നുള്ള ആളുകളും തെരച്ചില്‍ പങ്കെടുത്തു.
മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനം കൂടിയതിനാല്‍ ശക്‌തമായ വെള്ളമൊഴുക്കുള്ളതിനാല്‍ കൂടുതല്‍ ദൂരത്തേക്ക്‌ ഒഴുക്കിക്കൊണ്ട്‌ പോയിട്ടുണ്ടോ എന്ന സംശയത്തിലാണ്‌ഉദ്യോഗസ്‌ഥര്‍. ശനിയാഴ്‌ച്ച തൊടുപുഴ ഡിവൈ.എസ്‌.പി: കെ.പി. ജോസിന്റെ നേതൃത്വത്തിലായിരുന്നുതെരച്ചില്‍.

Ads by Google
Monday 15 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW