Tuesday, August 20, 2019 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.25 AM

"ധനതത്വശാസ്‌ത്ര ബിരുദധാരിയായ എന്നെ ഐസക്‌ പഠിപ്പിക്കാന്‍ വരേണ്ട" മസാല ബോണ്ടില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളിക്കുന്നെന്നു ചെന്നിത്തല

uploads/news/2019/04/301694/k6.jpg

കൊച്ചി : കിഫ്‌ബിയുടെ മസാല ബോണ്ട്‌ വില്‍പ്പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. വസ്‌തുതകള്‍ ജനങ്ങളോട്‌ വിശദീകരിക്കുന്നില്ല. പ്രതിപക്ഷ നേതാവെന്നനിലയില്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ പുറത്തുകൊണ്ടുവരികയെന്നതു തന്റെ കടമയാണ്‌. എന്നാല്‍, തന്നെ രാജ്യദ്രോഹിയെന്നും വികസന വിരോധിയെന്നും വിളിച്ച്‌ മന്ത്രി തോമസ്‌ ഐസക്‌ അധിക്ഷേപിക്കുന്നു.
കിഫ്‌ബി മസാലബോണ്ടുമായി പുറത്തുവരുന്ന വിവരം രാജ്യത്തെയും സംസ്‌ഥാനത്തെയും ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങളാണ്‌. ഇതിലെ യാഥാര്‍ഥ്യം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി തോമസ്‌ ഐസകിനു ഉത്തരവാദിത്വമുണ്ട്‌. അതു നിര്‍വഹിക്കാതെ തന്നെ ആക്ഷേപിക്കുന്നത്‌ തരംതാണ പ്രവര്‍ത്തിയാണ്‌.
തനിക്ക്‌ വിവരമില്ലെന്നാണു ഐസകിന്റെ ആക്ഷേപം. താന്‍ ധനതത്വശാസ്‌ത്ര ബിരുദധാരിയാണ്‌. തന്നെ ധനതത്വശാസ്‌ത്രം പഠിപ്പിക്കാന്‍ തോമസ്‌ ഐസക്‌ വരേണ്ടതില്ല.
മന്ത്രി പറഞ്ഞ മറ്റു തരംതാണ വര്‍ത്തമാനങ്ങള്‍ക്ക്‌ മറുപടി പറയുന്നില്ല. തോമസ്‌ ഐസകിന്‌ മാത്രമേ രാജ്യത്തു വിവരമുള്ളു എന്നാണ്‌ ധരിച്ചിരിക്കുന്നതെങ്കില്‍ അദ്ദേഹത്തോട്‌ സഹതാപമാണ്‌ തോന്നുന്നത്‌.
റിച്ചാര്‍ഡ്‌ ഫ്രാങ്കിയായിട്ടൊന്നും തനിക്കു ബന്ധമില്ല. ജനകീയാസൂത്രണത്തിനു വിദേശത്തുനിന്നും പണം കൊണ്ടുവരാനും താന്‍ ശ്രമിച്ചിട്ടില്ല.
തന്നെക്കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ തോമസ്‌ ഐസക്‌ പറയിപ്പിക്കരുതെന്നും മാന്യമായിട്ടാണ്‌ താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ടുമായി ബന്ധപ്പെട്ട്‌ ഫയലുകള്‍ പ്രതിപക്ഷത്തെ കാണിക്കണമെന്ന്‌ മുഖ്യമന്ത്രിയോട്‌ താന്‍ കത്ത്‌ മുഖേന ആവശ്യപ്പെട്ടതാണ്‌. ഈ വില്‍പ്പനകാര്യം നിയമസഭയില്‍ പറഞ്ഞിട്ടില്ല.
ആരുമറിയാതെ 2,150 കോടി രൂപയുടെ ബോണ്ട്‌ വില്‍പ്പന ധനകാര്യമന്ത്രിയും കിഫ്‌ബിയുടെ സി.ഇ.ഒയും മാത്രം അറിഞ്ഞാല്‍ മതിയോയെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ ജനങ്ങളുടെമേല്‍ ഏറ്റവും കൂടുതല്‍ പൊതുകടം കെട്ടിവെച്ച ധനകാര്യമന്ത്രിയാണ്‌ തോമസ്‌ ഐസക്‌. ഇസ്ലാമിക്‌ ബാങ്ക്‌ നടപ്പിലാക്കും, ഡാമിലെ മണല്‍ വാരി വിറ്റ്‌ 30,000 കോടിയുടെ വരുമാനം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു.
ഒന്നും നടന്നില്ല. ജി.എസ്‌.ടി. കേരളത്തിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളുടെയും മറുമരുന്നാണെന്നു പറഞ്ഞു. ഇന്ന്‌ ജി.എസ്‌.ടി. മൂലം കേരളം ദുരിതത്തിലാണ്‌. പ്രവാസി ചിട്ടിയില്‍നിന്നും 5,000 കോടി രൂപ ശേഖരിക്കുമെന്ന്‌ പറഞ്ഞിട്ട്‌ സമാഹരിച്ചത്‌ 3.2 കോടി. ഇതിനായി നല്‍കിയ പരസ്യങ്ങള്‍ക്ക്‌ മാത്രം അഞ്ചുകോടി ചെലവും.
ഏറ്റവും കൂടുതല്‍ കടംവാങ്ങിയ ധനകാര്യമന്ത്രിയെന്ന നിലയിലാണ്‌ അദ്ദേഹം അറിയുന്നത്‌.
കേരളത്തെ കടക്കെണിയിലേക്കും കെടുകാര്യസ്‌ഥതയിലേക്കും നയിച്ച ധനകാര്യമന്ത്രിയാണ്‌ ഇപ്പോള്‍ ഇതിനു പുറമേ 2,150 കോടിവാങ്ങി വന്‍ സാമ്പത്തിക ബാധ്യത വരുംതലമുറയുടെ മേല്‍കൂടി കെട്ടിവയ്‌ക്കുന്നത്‌.
കാനറാ ബാങ്കില്‍നിന്നു കൊച്ചി മെട്രോയ്‌ക്കുവേണ്ടി വായ്‌പ്പയാണ്‌ എടുത്തത്‌ അല്ലാതെ ബോണ്ടല്ല. ഏഴു വര്‍ഷത്തെ മോറട്ടോറിയം അതിനുണ്ട്‌. പലിശ നിരക്ക്‌ ഫ്‌ളോട്ടിങാണ്‌ ഇതൊന്നും തോമസ്‌ ഐസക്കിന്‌ അറിയാന്‍ വയ്യാത്ത ആളല്ല. ബോണ്ടും വായ്‌പ്പയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്‌.
മസാല ബോണ്ടിന്റെകാര്യം പറയുമ്പോള്‍ കാനറാ ബാങ്കില്‍നിന്നും എടുത്ത വായ്‌പ്പയുടെ കാര്യം എന്തിനാണ്‌ തോമസ്‌ ഐസക്‌ പറയുന്നതെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു.

Ads by Google
Sunday 14 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW