Wednesday, August 21, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.25 AM

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്‌പ്പു കേസ്‌: രണ്ടുപേര്‍ രാജ്യംവിട്ടെന്നു സൂചന

uploads/news/2019/04/301692/k4.jpg

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പ്പു കേസിലെ രണ്ടു പ്രധാനപ്രതികള്‍ രാജ്യം വിട്ടതായി സൂചന. അക്രമികള്‍ക്കു പണവും ആയുധവും വാഹനവും എത്തിച്ചുകൊടുത്ത കാസര്‍ഗോഡ്‌ സ്വദേശി മോനായിയും കൊല്ലം സ്വദേശിയായ ഡോക്‌ടറുമാണ്‌ ഇവര്‍. കേസില്‍ ക്രൈം ബ്രാഞ്ച്‌ കസ്‌റ്റഡിയിലെടുത്ത അല്‍ത്താഫിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി.
മോനായിയും ഡോക്‌ടറും വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ രാജ്യം വിട്ടെന്ന നിഗമനത്തിലാണു ക്രൈം ബ്രാഞ്ച്‌. ഇവര്‍ക്കായി ലുക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിക്കും. അധോലോകത്തലവന്‍ രവി പൂജാരയുടെ അനുയായികളാണ്‌ ഇവരെന്നു പോലീസ്‌ കരുതുന്നു. ഏറ്റവുമൊടുവില്‍ അറസ്‌റ്റിലായ ആലുവ സ്വദേശി അല്‍ത്താഫും മോനായിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നു ക്രൈം ബ്രാഞ്ച്‌ വ്യക്‌തമാക്കി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നടി ലീനാ മരിയാപോളിനു പൂജാരയില്‍നിന്നു ഭീഷണിയുള്ളതായി പോലീസിന്‌ ആദ്യം രഹസ്യവിവരം നല്‍കിയതു ഡോക്‌ടറാണ്‌. വെടിവയ്‌പ്പ്‌ നടക്കുന്നതിന്‌ ഒരുമാസം മുമ്പാണ്‌ ഇക്കാര്യം പോലീസിനെ അറിയിച്ചത്‌.
കഴിഞ്ഞ ഡിസംബര്‍ 15-നാണു ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവയ്‌പ്പുണ്ടായത്‌. ഭീഷണി വിവരം കൈമാറിയ ഡോക്‌ടര്‍ ഒളിവില്‍പോയതു പോലീസിനു തിരിച്ചടിയായി. സംഭവത്തില്‍ പങ്കുള്ള പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തിനായും ക്രൈംബ്രാഞ്ച്‌ തെരച്ചില്‍ ശക്‌തമാക്കി. മുഖ്യപ്രതികളായ വിപിന്‍ വര്‍ഗീസ്‌, ബിലാല്‍ എന്നിവരുമായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഇന്നലെയും തെളിവെടുപ്പ്‌ നടത്തി. ഇരുവരും ഒളിവില്‍ കഴിഞ്ഞ, കളമശേരിയിലെ നാവികസേനാ ആയുധ ഡിപ്പോയ്‌ക്കു സമീപമുള്ള കാട്ടിലായിരുന്നു തെളിവെടുപ്പ്‌.

Ads by Google
Sunday 14 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW