Tuesday, August 20, 2019 Last Updated 19 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 08.43 PM

ശബരിമല: എല്‍.ഡി.എഫും യു.ഡി.എഫും വലിയ വില നല്‍കേണ്ടി വരുമെന്ന് രാജ്‌നാഥ് സിങ്

Rajnath Singh, Sabarimala

കൊല്ലം: ശബരിമല വിഷയത്തില്‍ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വലിയ വില നല്‍കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ദേശീയതയുടെ പേരില്‍ കേരളത്തില്‍ രാഷ്ട്രീയം പറയുന്നത് ബി.ജെ.പി മാത്രമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കൊല്ലത്ത് എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

പ്രളയമുണ്ടായപ്പോള്‍ കേരളത്തിനൊപ്പം കേന്ദ്രം നിന്നു. എന്നാല്‍ പ്രളയത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തില്‍ ആരാണ് കുറ്റക്കാരനെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് വിശദീകരിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അമേഠിയിലെ ജനങ്ങളെ രാഹുല്‍ ഗാന്ധി വഞ്ചിച്ചു. ഇത്തവണ അമേഠിയില്‍ പരാജയം ഉറപ്പായതു കൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നും വയനാട്ടിലെ ജനങ്ങളെയും രാഹുല്‍ ഗാന്ധി വഞ്ചിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW