Saturday, August 24, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 04.07 PM

ആവിഷ്ക്കാരസ്വാതന്ത്ര്യം; മാധ്യമങ്ങളെ പഴിചാരി മധുസൂദനന്‍ നായര്‍

uploads/news/2019/04/301515/Gulf130419c.jpg

ദോഹ: ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്നേരെയുള്ള ഫാസിസ്റ്റ് ഭീഷണിയെ നിസാരവല്‍ക്കരിച്ച്കവിമധുസൂദനന്‍നായര്‍. കല്‍ബുര്‍ഗി മുതല്‍ ഗൗരിലങ്കേഷ് വരെ വധിക്കപ്പെട്ടത് പഴയ കാര്യങ്ങളാണെന്നുംഅവ മാധ്യമങ്ങള്‍ വെറുതെ പെരുപ്പിച്ചുകാണിക്കുകയാണെന്നുമാണ് കവി മധുസൂനനന്‍നായരുടെ പ്രതികരണം.

ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ഇന്ത്യയിലെ എഴുത്തുകാര്‍ ഫാഷിസ്റ്റുകളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളും ജീവന് നേരെയുള്ള ഭീഷണിയും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവേകത്തിന്റെ വികാസമാണ് വികസനം.സംസ്ക്കാരം ,സ്നേഹം അതിന്റെ വികാസമാകണം വികസനം .വിവേകമില്ലാത്ത വികസനമാണ് നമ്മുടെ പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്ക് നേരെ ക്രൂരത കാട്ടുന്ന അമ്മമാരുംഅമ്മമാര്‍ക്ക്നേരെക്രൂരതകാട്ടുന്നമക്കളുമുള്ളരോഗാതുരകേരളസമൂഹത്തിന് ധാര്‍മികബുദ്ധി നഷ്ടമായെന്നും അദ്ദേഹം വിശദീകരിച്ചു.

മലയാളി സമാജം ‘ഉദയം’പരിപാടിയില്‍പങ്കെടുക്കാനെത്തിയമധുസൂദനന്‍നായര്‍ കമ്പോളഭക്ഷണസംസ്ക്കാരത്തിനടയില്‍ അമ്മരുചിവീണ്ടെടുക്കണമെന്നും ഓര്‍മ്മിപിച്ചു. മലയാളി സമാജം ഖത്തര്‍ നടത്തുന്ന 100 പേരടങ്ങുന്ന മെഗാ മോഹിനിയാട്ടം എന്നത് പ്രവാസ ലോകത്ത് പുതുമയാര്‍ന്നതാണെന്ന് നര്‍ത്തകന്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന്‍പറഞ്ഞു.

മത്സരങ്ങളില്‍പങ്കെടുക്കുകയെന്നതിലുപരിനൃത്തപഠനത്തോടൊപ്പം ബിരുദപഠനവും സാധ്യമാകുന്നതരത്തില്‍ വിദ്യഭ്യാസമേഖലകൈവരിച്ചനേട്ടം നടന കലയില്‍ പ്രതീക്ഷനല്‍കുന്നതാണെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

മലയാളി സമാജം പ്രസിഡന്റ് വേണുഗോപാല്‍ പിള്ള, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ലതാ ആനന്ദ് നായര്‍, ജനറല്‍സെക്രട്ടറി സുനില്‍ പെരുമ്പാവൂര്‍, തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് ആറു മുതല്‍ ഹോളി ഡേ ഇന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് മലയാളി സമാജം ഖത്തറിന്റെ ലോഗോ പ്രകാശനവും പ്രഥമ സംഗമവും നടക്കുക.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 13 Apr 2019 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW