Monday, August 19, 2019 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 13 Apr 2019 03.57 PM

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു

uploads/news/2019/04/301508/Gulf130419a.jpg

ദോഹ:ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയും ബദർ അൽ സമാ മെഡിക്കൽ സെൻററും സംയുക്തമായി ഇൻകാസ് ഖത്തർ പ്രവർത്തകർക്കു വേണ്ടി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. മഅമൂറയിലെ ബദർ അൽ സമാ മെഡിക്കൽ സെന്ററില്‍ നടന്നമെഡിക്കൽ ക്യാംപില്‍ ഇന്‍കാസ് പ്രവര്‍ത്തകരും കുടുംബാഗങ്ങളുംപങ്കെടുത്തു. .

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്. സമീർ ഏറാമല ഉദ്ഘാടനം നിർവഹിച്ച ക്യാംപിൽ, പ്രവർത്തകർക്കായി രക്ത, ഇസിജി, എക്സ്റേ പരിശോധനകളും, ഹൃദയ, ത്വക്ക്, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഏർപ്പെടുത്തിയിരുന്നു.

മെഡിക്കൽ ക്യാംപിനോടനുബന്ധിച്ച് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാംപും സംഘടിപ്പിച്ചിരുന്നു. ബദർ അൽ സമാ ക്ലീനിക്കിലെ കാർഡിയോളജിസ്റ്റ് ഡോ. ദിലു വിശ്വനാഥൻ, ജനറൽ മെഡിസിൻ ഡോ. അനസ് സാല എന്നിവർ ഇൻകാസ് പ്രവർത്തകർക്കായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മനോജ് കൂടൽ, അൻവർ സാദത്ത്, സുരേഷ് കരിയാട്, ഫാസിൽ വടക്കേകാട്, ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ മാർക്കറ്റിംഗ് മാനേജർ റിനു ജോസഫ്, സന്തോഷ് തുടങ്ങിയവർ ക്യാംപിന് നേതൃത്വംനല്‍കി

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 13 Apr 2019 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW