Thursday, August 22, 2019 Last Updated 35 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 03.37 PM

നവോദയ കേന്ദ്രകുടുംബവേദി കലാസന്ധ്യ “മാനവീയം” ഇന്ന് ദമ്മാം ക്രിസ്റ്റൽ ഹാളിൽ അരങ്ങേറും

uploads/news/2019/04/301265/Gulf120419a.jpg

ദമ്മാം :സൗദിയിലെ ദമ്മാം നവോദയ കേന്ദ്രകുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ പതിനാല് കുടുംബവേദി ഏരിയകളില്‍ നിന്നായി മുന്നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് “മാനവീയം” എന്ന പേരില്‍ കുട്ടികളുടെ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ഇന്ന് ദമ്മാമില്‍ ക്രിസ്റ്റല്‍ ഹാളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

പരിപാടിയോട് അനുബന്ധിച്ചുകൊണ്ട് വിവിധ സാംസ്കാരിക പരിപാടികളും ജുബൈല്‍ നവോദയ രംഗവേദി അവതരിപ്പിക്കുന്ന വി.ടി ഭാട്ടതിരിപ്പടിന്‍റെ "അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്" എന്ന നാടകവും അരങ്ങേറുമെന്ന് എന്ന് സംഘാടകര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.
മാനവീയം സ്വാഗതസംഘം ചെയര്‍മാന്‍ മോഹനന്‍ വെള്ളിനേഴിയും, കണ്‍വീനര്‍ ഹമീദ് നൈനയും ദമ്മാമിലെ എല്ലാ കലാസ്നേഹികളേയും പ്രവാസി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Ads by Google
Friday 12 Apr 2019 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW