Friday, August 23, 2019 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 11.50 AM

തിരുവനന്തപുരത്ത് ശശി തരൂര്‍ തോല്‍ക്കും ; കോണ്‍ഗ്രസിനുള്ളില്‍ കാലുവാരാന്‍ ശ്രമം ; ഗുരുതര ആരോപണവുമായി മൂന്‍ ഐഎന്‍ടിയുസി നേതാവ്

uploads/news/2019/04/301239/sasi-tharoor.jpg

തിരുവനന്തപുരം: സിറ്റിംഗ് എംപി ശശി തരൂരിനെ ഇത്തവണ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കുമെന്ന് മുന്‍ ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കാലു വാരിയ മാന്യന്മാര്‍ തന്നെയാണ് ഇപ്പോഴും പാലം വലിക്കുന്നതെന്നും മുരളി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

നിലവില്‍ ബിജെപിയിലേക്ക് കൂടുമാറിയ മുരളി തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ എ, ഐ ഗ്രൂപ്പുകളുടെ നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനം നൊന്താണ് പാര്‍ട്ടി വിട്ടതെന്നും വ്യക്തമാക്കി. ശശി തരൂരിന് തിരുവനന്തപുരത്തെ കളികളെക്കുറിച്ച് എല്ലാം അറിയാമെങ്കിലും മിണ്ടാന്‍ കഴിയാത്ത സ്ഥിതിയാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോകാന്‍ തരൂര്‍ ശ്രമിക്കുമ്പോള്‍ തമ്പാനൂര്‍ രവിയും വിഎസ് ശിവകുമാറുമെല്ലാം മാറി നില്‍ക്കുന്ന സ്ഥിതിയുണ്ട്. എഐസിസി മുന്നറിയിപ്പ് നല്‍കിയ നേതാവാണ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം എല്ലാം പാളിയ നിലയിലാണ്. അതുകൊണ്ടു തന്നെ ശശി തരൂര്‍ പരാജയപ്പെടും. അപ്പോള്‍ താന്‍ പറഞ്ഞത് എല്ലാവരും അംഗീകരിക്കും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടന സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലയിലെ എ, ഐ ഗ്രൂപ്പുകളുടെ രണ്ടു നേതാക്കള്‍ ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാരിക്കായിരിക്കുകയാണെന്നും മുരളി പറയുന്നു.

ശശി തരൂരിനു വേണ്ടി നോട്ടീസ് നല്‍കാന്‍ പോലും തന്നെപ്പോലുള്ളവര്‍ വേണ്ടെന്നാണ് തമ്പാനൂര്‍ രവിയും വി എസ് ശിവകുമാറും പറഞ്ഞതെന്നും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ഇക്കാര്യം തുറന്നു പറഞ്ഞാല്‍ താന്‍ ഇല്ലാതാകുമോ എന്ന ഭയം മുരളി വ്യക്താക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW