Tuesday, August 20, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Apr 2019 08.50 AM

രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച്; പുല്‍പ്പള്ളിയില്‍ ആയിരങ്ങള്‍ അണിനിരക്കും

uploads/news/2019/04/301221/rahul.jpg

വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ഇടത് കർഷക സംഘടനകളുടെ ലോംഗ് മാർച്ച്. അദ്ദേഹം മത്സരിക്കുന്ന വയനാട്ടിലെ പുല്‍പ്പള്ളിയില്‍ ആയിരക്കണക്കിന് കർഷകർ അണിനിരക്കും. കാർഷിക മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസിന്‍റെ ഉദാരവൽക്കരണ നയങ്ങളാണെന്നാരോപിച്ചുള്ള പ്രമേയവും പാസാക്കും.

മഹാരാഷ്ട്രയിലെ കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ളെ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി.സായ്നാഥ് തുടങ്ങിയവർ കർഷക പാർലമെന്‍റിൽ പങ്കെടുക്കും. ഉദാരവത്കരണ നയങ്ങളെ തുടർന്ന് വയനാട്ടിൽ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുൽ ഗാന്ധി മാപ്പ് പറയുമോ എന്നാണ് കോൺഗ്രസിനോടുള്ള ഇടതുമുന്നണിയുടെ പ്രധാന ചോദ്യം.

കർഷിക പ്രതിസന്ധി സംബന്ധിച്ച് കോൺഗ്രസിനോടുള്ള പത്ത് ചോദ്യങ്ങൾ സിപിഎം നേരത്തെ പുറത്തിറക്കിയിരുന്നു. കർഷകരുടെ പ്രശ്നങ്ങളിൽ സിപിഎമ്മിന് രാഹുലിനെ വിമര്‍ശിക്കാന്‍ എന്ത് അവകാശമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുചോദ്യം. മൊറട്ടോറിയം പോലുള്ള നടപടികളിലൂടെ കർഷകരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്‍റെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും കോൺഗ്രസ് നേതാക്കള്‍ പറയുന്നു.

Ads by Google
Friday 12 Apr 2019 08.50 AM
Ads by Google
Loading...
LATEST NEWS
TRENDING NOW