Friday, August 16, 2019 Last Updated 48 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 10.44 AM

രണ്ടാമത്തെ ചിത്രത്തില്‍തന്നെ മദ്യവും പുകവലിയും; സത്യമെന്താണെന്ന് പ്രിയ വാര്യര്‍

uploads/news/2019/04/300786/CiniINWPriya100419.jpg

രണ്ടും കല്‍പ്പിച്ചായിരുന്നു അഡാര്‍ ലവ് എന്ന കൊച്ചു പടത്തില്‍ കൊച്ചു വേഷം ചെയ്യാന്‍ പ്രിയ തീരുമാനിച്ചത്. പടം വിജയിച്ചാല്‍ പഠനം ഉപേക്ഷിക്കും.

പടം പരാജയപ്പെട്ടാല്‍ പഠനം തുടരും. ഇതായിരുന്നു തീരുമാനം. പക്ഷേ പിന്നീടുണ്ടായത് വലിയൊരത്ഭുതമായിരുന്നു. ഇതിലെ 'മാണിക്യമലരായ' പാട്ട് പ്രായഭേദമന്യേ ഏവരും ഏറ്റുപാടി...ഈ സീനിലെ ഒറ്റക്കണ്ണിറുക്കല്‍ അങ്ങനെ വൈറലായി... അതുപോലെ വിരല്‍ തോക്കിന്റെ ആകൃതിയില്‍ ചൂണ്ടുന്നത് മറ്റൊരു വൈറല്‍ സീനായി..

ഇതൊക്കെ സംവിധായകന്‍ ഒമറിന്റെ ഐഡിയയായിരുന്നുവത്രേ.. 30 സെക്കന്റോളം വരുന്ന ഈ ദൃശ്യം ഒന്‍പത് കോടിയിലധികം പേര്‍ കണ്ടതായി പറയപ്പെടുന്നു...

ഈ രംഗത്തെ കുറിച്ച് ചില മതസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും പ്രിയയുടെ പേരില്‍ കോടതികളില്‍ കേസ് കൊടുക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇതൊക്കെ പ്രിയയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉതകുകയുള്ളൂ. കണ്ണിറുക്കല്‍ റാണിയായ പ്രിയയുമായി ഒരു നര്‍മ്മസല്ലാപം.

ചെന്നൈയില്‍ ആദ്യമായിട്ടാണോ സന്ദര്‍ശനം?

അല്ലല്ലോ. പലതവണ ഞാന്‍ ചെന്നൈ സന്ദര്‍ശിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ടൂറിസ്റ്റായി വന്നിട്ടുണ്ട്. ടി.വി പരസ്യചിത്രങ്ങളുടെ ഷൂട്ടുമായി ബന്ധപ്പെട്ടും ചെന്നൈയില്‍ വന്നിട്ടുണ്ട്. അങ്ങനെ തമിഴും പഠിച്ചു.

തമിഴിലെ അഡാര്‍ ലൗവില്‍ ഏതുതരം വേഷമാണ് ?

ഇതൊരു സ്‌കൂള്‍ ലവ് ക്യാരക്ടറാണ്. ഈ ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വേഷമാണ്..സഹപാഠിയായ പയ്യനുമായി പ്രണയിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും പറയുന്നതാണ് ഈ സിനിമയുടെ കഥ...

uploads/news/2019/04/300786/CiniINWPriya100419a.jpg

ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?

ധാരാളം പയ്യന്മാര്‍ എന്നോട് പ്രണയാഭ്യര്‍ത്ഥനകളുമായി വന്നിട്ടുണ്ട്. പക്ഷേ എനിക്ക് ആരെയും ഇഷ്ടപ്പെട്ടില്ല. അവരെയൊക്കെ നോ പറഞ്ഞു വിടുകയാണ് ചെയ്തത്. ഇക്കൂട്ടത്തില്‍ ഒരു പയ്യന്‍ എന്റെ മനസ്സില്‍ കടന്നു കൂടി. അവനെ ഞാന്‍ ആത്മാര്‍ഥമായി പ്രണയിച്ചു തുടങ്ങി. പിന്നീടാണ് ഞാന്‍ മനസിലാക്കിയത്, അവനൊരു ബുദ്ധൂസാണെന്ന്....സമീപനത്തില്‍ യാതൊരുവിധ ചൊടിയും ചുണയും ഇല്ലാത്ത തണുപ്പന്‍. പ്രണയിക്കാനേ അറിയില്ല. ഒടുവില്‍ ഞാന്‍ വേറൊരു കോളേജിലും അവന്‍ മറ്റൊരു കോളേജിലും പോയി.

പ്രശസ്തി നേടിത്തന്ന ഈ പുരികങ്ങളുടെ ചലനം എങ്ങനെ സിദ്ധിച്ചു?

പാട്ടുസീന്‍ കണ്ട എല്ലാവരും അതൊരു യഥാര്‍ത്ഥ മാനറിസം എന്ന് വിചാരിച്ചു കേള്‍ക്കാറുണ്ട്. പക്ഷേ ആ സീന്‍ എടുക്കുന്നതിന് മുമ്പ് ഒരു തവണ പോലും ഞാന്‍ അങ്ങനെ ചെയ്തിരുന്നില്ല. സംവിധായകനായിരുന്നു ഈ പുരികങ്ങളുടെ ചലനം അഭിനയിച്ചുകാണിച്ചത്. അതുകണ്ട് ഞാന്‍ ചെയ്തു. ഈസിയായിട്ടാണ് ഈ സീന്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞത്. പക്ഷേ ഒരിക്കല്‍ പോലും ഈ കണ്ണിറുക്കല്‍ ഒരു കനകാവസരമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഇപ്പോള്‍ ഞാന്‍ പോകുന്നിടത്തൊക്കെ പ്രേക്ഷകര്‍ കണ്ണിറുക്കി കാണിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്.

പുരികങ്ങളുടെ ചലനം വൈറലായ ശേഷമായിരുന്നോ നിങ്ങള്‍ പടത്തില്‍ നായികയായത്?

അതിനുമുമ്പും ഞാന്‍തന്നെയായിരുന്നു ഹീറോയിന്‍. ശേഷം ഈ സംഭവത്തോടനുബന്ധിച്ച് ധാരാളം സീനുകള്‍ എനിക്ക് വേണ്ടി എഴുതി ചേര്‍ക്കുകയുണ്ടായി.

ബോളിവുഡ് പണമാണല്ലോ കൈവന്നിരിക്കുന്നത്?

ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിഷയങ്ങളൊക്കെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതൊക്കെ ദൈവാനുഗ്രഹമാണന്നേ പറയാന്‍ പറ്റൂ. ശ്രീദേവി ബംഗ്ലാവ് എന്നാണ് ആദ്യ ബോളിവുഡ് സിനിമയുടെ പേര്. ഇതൊരു നടിയുടെ കഥയാണ്.

രണ്ടാമത്തെ ചിത്രത്തിലൂടെ പുകവലിയും മദ്യവും ഉപയോഗിക്കുന്ന മറ്റൊരു ലെവലിലേക്ക് നിങ്ങള്‍ എത്തിക്കഴിഞ്ഞുവെന്ന് കേള്‍ക്കുന്നു.?

അതൊക്കെ ആ ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതിനാല്‍ ചെയ്യുന്നുവെന്ന് വിചാരിച്ചാല്‍ മാത്രം മതി. മദ്യം കഴിക്കുന്ന രംഗത്ത് ഞാന്‍ കുടിച്ചത് ജ്യൂസാണ്. ഞാന്‍ പുകയ്ക്കുന്ന സിഗരറ്റ് പുകയില്ലാത്ത വെറും പേപ്പറായിരുന്നു.. ഈ രണ്ട് സാധനങ്ങളും ഞങ്ങളുടെ കുടുംബത്തില്‍ വെറുക്കപ്പെട്ട വിഷയങ്ങളാണ്.

ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങളുടെ ഗ്ലാമര്‍ ഫോട്ടോ റിലീസ് ചെയ്ത് വൈറലാക്കിയല്ലോ?

വളരെ നിസ്സാരമായ ഫോട്ടോ ഷൂട്ടാണത്. അതൊരു ഓവര്‍ ഗ്ലാമറസ് ആയിരുന്നോ എന്നതിനെ കുറിച്ച് എനിക്കറിയില്ല...

uploads/news/2019/04/300786/CiniINWPriya100419b.jpg

കഴുത്തിന് താഴെയായി പച്ച കുത്തിയിട്ടുണ്ടല്ലോ... ഇതെന്തു വാചകമാണ്?

ഇത് ലാറ്റിന്‍ ഭാഷയില്‍ പ്രശസ്തമായ ഒരു വാക്കാണ്.. 'ഗാര്‍പ്പുടൈം' എന്നാണ് പച്ചകുത്തിയിട്ടുള്ളത്...ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ഈ നിമിഷത്തെ നന്നായി അനുഭവിച്ച് ജീവിച്ചുു എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. എന്റെ ജീവിതവും അങ്ങനെതന്നെയാണ്. ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഒന്നും തന്നെയില്ല. അതാത് നിമിഷങ്ങള്‍ വളരെ രസകരമായി അനുഭവിച്ചാണ് ഞാന്‍ ജീവിക്കുന്നത്. എന്നുകരുതി പഠനം ഉപേക്ഷിക്കുകയുമില്ല.

ഇപ്പോള്‍ സിനിമ മൂലം ലഭിച്ച പൊടുന്നനെയുള്ള പ്രശസ്തിയില്‍ സന്തോഷിക്കുന്നില്ല. കാരണം അഭിനയത്തെ ഞാനൊരു തൊഴിലായി കരുതുന്നു. ഈ പ്രശസ്തി നാളെ അസ്തമിച്ചാല്‍ രഹസ്യമായി ഒരിടത്ത് പോയിരുന്ന് കരയാനൊന്നും ഞാനില്ല..പകരം എന്റെ പഠനം ഞാന്‍ തുടരും. കാരണം വിദ്യാഭ്യാസമാണല്ലോ എനിക്ക് വ്യക്തിത്വം പകരുന്നത്.

കല്യാണം ഏത് രീതിയില്‍ ആയിരിക്കു?

എന്നെയും എന്റെ തൊഴിലിനേയും മാനിക്കുന്ന, എന്നെ നന്നായി മനസ്സിലാക്കിയ വ്യക്തി ആവണം ഭാവിവരനായി വരേണ്ടത്... തീര്‍ച്ചയായും അതൊരു പ്രണയവിവാഹമായിരിക്കും.

ഒരു പടം, വാനോളം പ്രശസ്തി. ഇതേക്കുറിച്ച്?

പുറത്തുള്ളവര്‍ പെരുമയോടെ കൊട്ടിഘോഷിക്കുന്നുണ്ടാകും..പക്ഷേ പടിപടിയായി വരേണ്ടതായിരുന്നു എന്നെനിക്ക് തോന്നുന്നു. എങ്കില്‍ മാത്രമേ ഒരു പക്വത ഉണ്ടാകു...ഇനിയിപ്പോള്‍ ഈ രംഗത്ത് ഒരു ജൈത്രയാത്ര തുടരണമെന്നാണാഗ്രഹം

കുടുംബം?


സ്വന്തം നാട് തൃശൂരാണ്.. ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെയാണ്.. എന്റെ അച്ഛന്‍ കസ്റ്റംസ് ഓഫീസറാണ്.. അമ്മ ഹൗസ് വൈഫ്. ഒരു സഹോദരന്‍ എനിക്കുണ്ട്. അങ്ങനെ സംതൃപ്തമായ കുടുംബമാണ് എന്റേത്. ഇപ്പോള്‍ ഞാന്‍ ബികോം രണ്ടാം വര്‍ഷം പഠിക്കുന്നു.

സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW