Friday, August 23, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

പ്രഥമം രാജ്യരക്ഷ; പ്രചോദനം ദേശീയത

uploads/news/2019/04/300372/d2.jpg

ന്യൂഡല്‍ഹി: പ്രഥമ പരിഗണന രാജ്യതാല്‍പ്പര്യത്തിന്‌ എന്നു വ്യക്‌തമാക്കി പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പിയുടെ പ്രകടനപത്രിക. ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന 75 പദ്ധതികള്‍ സങ്കല്‍പ്പ പത്ര എന്ന പ്രകടനപത്രികയില്‍ ഇടംപിടിച്ചു.
ചെറുകിട കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6000 രൂപ നല്‍കുന്ന കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രണ്ടു ഹെക്‌ടര്‍ എന്ന സ്‌ഥലപരിധി ഒഴിവാക്കും. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേന അഞ്ചു വര്‍ഷത്തേക്ക്‌ ഒരു ലക്ഷം രൂപ പലിശയില്ലാത്ത വായ്‌പയായി നല്‍കും. യുവ ഇന്ത്യക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും.
ഭീകരവാദത്തിനെതിരേ പോരാടാന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കും. ജമ്മു കശ്‌മീരിനു പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ എടുത്തുമാറ്റും. മുത്തലാഖ്‌ നിരോധനത്തില്‍ ഉറച്ചുനില്‍ക്കും. പൗരത്വ ബില്ലില്‍നിന്നു പിന്നോട്ടില്ലെന്നും 2030 ആകുമ്പോഴേക്കും ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തികശക്‌തിയാക്കി വളര്‍ത്തുകയാണു ലക്ഷ്യമെന്നും ബി.ജെ.പി. പറയുന്നു.

രാജ്യസുരക്ഷ

തീവ്രവാദത്തോടു സഹിഷ്‌ണുതയില്ല. ഭീകരതയ്‌ക്കെതിരേ സൈന്യത്തിനു പൂര്‍ണാധികാരം
സൈനിക വിഭാഗങ്ങള്‍ക്ക്‌ ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കും
അനധികൃത കുടിയേറ്റം തടയും. കുടിയേറ്റ മേഖലകളില്‍ പൗരത്വപ്പട്ടിക തയാറാക്കും.
അയല്‍രാജ്യങ്ങളില്‍നിന്ന്‌ കുടിയേറിയ മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക്‌ ഇന്ത്യയില്‍ പൗരത്വമെടുക്കുന്നതിന്‌ പൗരത്വബില്‍ നടപ്പാക്കും.
ഇടതു തീവ്രവാദത്തിനെതിരേ ശക്‌തമായ നടപടി തുടരും
കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയും. പണ്ഡിറ്റുകളെ കശ്‌മീരില്‍ പുനരധിവസിപ്പിക്കും

കാര്‍ഷികം

2022 ആകുമ്പോഴേക്കും കാര്‍ഷിക വരുമാനം ഇരട്ടിയാക്കും
- പ്രധാനമന്ത്രി കൃഷി സമ്മാന്‍ നിധി എല്ലാ കൃഷിക്കാര്‍ക്കും
- ചെറുകിട കര്‍ഷകര്‍ക്കു പെന്‍ഷന്‍.
- ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ 25 ലക്ഷം കോടി നിക്ഷേപിക്കും
- അഞ്ചു വര്‍ഷത്തേക്കു പലിശയില്ലാതെ കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വായ്‌പ
- കയറ്റുമതി പ്രോത്സാഹന നയം
- കാര്‍ഷിക രംഗത്തു സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കും
- മത്സ്യക്കൃഷി വികസനത്തിനു നീല വിപ്ലവം
ധനകാര്യം
- 2032 ആകുമ്പോഴേക്കും 10 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്‌ഥ
- കുറഞ്ഞ നിരക്കില്‍ കൂടുതലാളുകളില്‍ നിന്നു നികുതി
- ജി.എസ്‌.ടി. നികുതിവരുമാനം മൂന്നു വര്‍ഷം കൊണ്ട്‌ ഇരട്ടിയായി.
- ജി.എസ്‌.ടി. സമ്പ്രദായം ലഘൂകരിക്കും
- അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 100 ലക്ഷം കോടി
- ദേശീയ വ്യാപാരി ക്ഷേമനിധി ബോര്‍ഡ്‌, ചില്ലറ വില്‍പ്പന മേഖലയ്‌ക്കായി ദേശീയനയം
- ജി.എസ്‌.ടിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത വ്യാപാരികള്‍ക്കു 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്‌
- കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ മാതൃകയില്‍ മര്‍ച്ചന്റ്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌
ഭരണ പരിഷ്‌കാരം/നിയമഭേദഗതി
- ലോക്‌സഭ, നിയമസഭ, തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാന്‍ നടപടി
- മുസ്ലിംകള്‍ക്കിടയിലെ മുത്തലാഖ്‌, നിക്കാഹ്‌ ഹലാല തുടങ്ങിയവ ഒഴിവാക്കും
- പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്‌ത്രീസംവരണം

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW