Friday, August 23, 2019 Last Updated 5 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

സ്‌ഥാനാര്‍ഥിയുടെ സത്യവാങ്‌മൂലം; കൈവശം 1.67 ലക്ഷം കോടി, കടം നാലു ലക്ഷം കോടി!

uploads/news/2019/04/300368/d6.jpg

ചെന്നൈ: പണമായി കൈവശമുള്ളത്‌ 1.67 ലക്ഷം കോടി രൂപ, വായ്‌പയിനത്തില്‍ ലോകബാങ്കില്‍നിന്നു കടം പറ്റിയിരിക്കുന്നത്‌ നാലു ലക്ഷം കോടി!
നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടിലെ പെരാമ്പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന റിട്ട. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജെ. മോഹന്‍രാജ്‌(67) നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്‌മൂലത്തിലെ വിശദാംശമാണിത്‌.
രാഷ്‌ട്രീയം സസൂക്ഷ്‌മം നിരീക്ഷിക്കുന്നവര്‍ക്കു മോഹന്‍രാജ്‌ സമര്‍പ്പിച്ച കണക്ക്‌ ചിരപരിചിതമായിരിക്കുമെന്നുറപ്പ്‌. കുറഞ്ഞപക്ഷം 1.67 ലക്ഷം കോടിയെങ്കിലും. ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഉലച്ച 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ മാധ്യമങ്ങളില്‍ പലവട്ടം പ്രത്യക്ഷപ്പെട്ട കോടിക്കണക്കിന്‌ സത്യവാങ്‌മൂലവുമായി സാമ്യം തോന്നിയാല്‍ അതു യാദൃച്‌ഛികം മാത്രം!
നാലു ലക്ഷം കോടിയെന്ന അക്കങ്ങള്‍ കൂടുതല്‍ പരിചിതം തമിഴ്‌നാട്ടുകാര്‍ക്കായിരിക്കും. സംസ്‌ഥാനത്തിന്റെ മൊത്തം കടമാണത്രേ ഈ തുക!
ആസ്‌തി വിവരം സംബന്ധിച്ച സത്യവാങ്‌മൂലത്തിനൊപ്പം മോഹന്‍രാജിന്റെ നാമനിര്‍ദേശ പത്രികയും സ്വീകരിച്ചിട്ടുണ്ട്‌.
മനഃപൂര്‍വമാണ്‌ ഇത്തരമൊരു കണക്ക്‌ സത്യവാങ്‌മൂലത്തില്‍ ഉള്‍പ്പെടുത്തിയതെന്ന്‌ മോഹന്‍രാജ്‌ പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റു സ്‌ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു തോന്നുംപടി സമര്‍പ്പിക്കുന്ന സത്യവാങ്‌മൂലം വെള്ളംതൊടാതെ വിഴുങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ പരിഹസിക്കുകയായിരുന്നു തന്റെ ലക്ഷ്യംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW