Thursday, August 22, 2019 Last Updated 33 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

മോഡിയെ വാഴ്‌ത്തിയൊരു ഗാന്ധി

പിലിഭിത്ത്‌: രാജ്യത്തിന്റെ യശസുയര്‍ത്തിയ പ്രധാനമന്ത്രിമാരില്‍ പ്രഥമഗണനീയന്‍ നരേന്ദ്ര മോഡിയാണെന്നു നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനും പിലിഭിത്തിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുമായ വരുണ്‍ ഗാന്ധി.
സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു വരുണിന്റെ പരാമര്‍ശം. പ്രധാനമന്ത്രിമാരായിരുന്നിട്ടുള്ള മുതുമുത്തച്‌ഛന്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും മുത്തശി ഇന്ദിരാ ഗാന്ധിയെയും പിന്തള്ളിയാണു മോഡിക്ക്‌ മികച്ച പ്രധാനമന്ത്രിയെന്ന സ്‌ഥാനം നല്‍കിയത്‌.
"സത്യം പറഞ്ഞാല്‍ എന്റെ കുടുംബാംഗങ്ങളായ ചിലരും പ്രധാനമന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്‌. എന്നാല്‍ മോഡിയുടെ കീഴില്‍ രാജ്യം കൈവരിച്ച കീര്‍ത്തിയോളം മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല. രാജ്യത്തിനു വേണ്ടി ഉഴിഞ്ഞുവച്ചതാണ്‌ മോഡിയുടെ ജീവിതം. രാജ്യത്തിനായി ജീവന്‍ ത്യജിക്കാന്‍ പോലും അദ്ദേഹം തയാറാണ്‌. ഊണിലും ഉറക്കത്തിലും രാജ്യത്തെക്കുറിച്ചു മാത്രമാണ്‌ അദ്ദേഹത്തിന്റെ ചിന്ത" -വരുണ്‍ പറഞ്ഞു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW