Thursday, August 22, 2019 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

'പി.എം. നരേന്ദ്ര മോഡി' പ്രദര്‍ശനം തടയാനാകില്ലെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാത്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്ര ചിത്രമായ "പി.എം. നരേന്ദ്ര മോഡി"യുടെ പ്രദര്‍ശനം നിലവില്‍ തടഞ്ഞ്‌ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീം കോടതി.
ചിത്രത്തില്‍ മോശമായ കാര്യങ്ങളുണ്ടെന്നു രേഖാ മൂലം ബോധ്യപ്പെടുത്തിയാല്‍ ഇന്നു തന്നെ ഉത്തരവിറക്കാമെന്നു ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. ചിത്രത്തിന്റെ പകര്‍പ്പു നല്‍കണമെന്ന ഹര്‍ജിക്കാരനായ കോണ്‍ഗ്രസ്‌ ആക്‌ടിവിസ്‌റ്റിന്റെ ആവശ്യവും കോടതി നിരാകരിച്ചു. ഇതിന്റെ ആവശ്യം തങ്ങള്‍ക്കു മനസിലാകുന്നില്ലെന്നു ബെഞ്ച്‌ പറഞ്ഞു.
ചിത്രം ഈ മാസം 11 നു പുറത്തിറക്കുമെന്നു നിര്‍മാതാവ്‌ സന്ദീപ്‌ സിങ്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ.എം. സിങ്‌വി ചൂണ്ടിക്കാട്ടി. ഈ തീയതിക്കകം സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്‌ കിട്ടുമെന്നു പ്രതീക്ഷിച്ചാകാം ഇതെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW