Sunday, August 18, 2019 Last Updated 57 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 10.30 AM

പെട്ടുപോയല്ലോ ദൈവമേ... ‘ജോസഫി’ലെ അനുഭവങ്ങള്‍ ആത്മേയ പറയുന്നു

''ജോസഫിലെ നായികയായി പ്രേക്ഷക മനം കവര്‍ന്ന ആത്മേയ രാജന്റെ വിശേഷങ്ങളിലക്ക്...''
uploads/news/2019/04/300277/AthmiyaRajan080419.jpg

ജോസഫ് എന്ന ചിത്രത്തിലെ സ്‌റ്റെല്ലയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയപ്പോള്‍ ആത്മേയയ്ക്ക് ലഭിച്ചത് മനസുനിറയെ സന്തോഷവും ഒപ്പം പ്രതീക്ഷയുമാണ്.

മലയാളിയായ ആത്മേയ തമിഴ് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും മലയാളത്തെ മറക്കാന്‍ ആത്മേയയ്ക്ക് കഴിയില്ല. മലയാള സിനിമയിലെ മുന്‍നിരക്കാരിലൊരാളായിമാറാന്‍ തയാറെടുക്കുന്ന ആത്മേയയുടെ സ്വപ്നങ്ങളിലേക്ക്.....

മലയാളിയായിട്ടും തമിഴ് സിനിമയിലാണല്ലോ അരങ്ങേറ്റംകുറിച്ചത്?


മലയാളത്തില്‍ത്തന്നെ ആദ്യം അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. സെവനാര്‍ട്ട്സ് മോഹനങ്കിളിനെ പരിചയമുണ്ടായിരുന്നു. അങ്കിള്‍ വഴി ധാരാളം അവസരങ്ങള്‍ ലഭിച്ചതുമാണ്.

ആ സമയത്ത് ഞാന്‍ നഴ്സിങ് പഠനം തുടങ്ങിയിട്ടേയുളളൂ. അതുകൊണ്ടുതന്നെ ആദ്യം ലഭിച്ച മലയാളസിനിമ വേണ്ടെന്നുവച്ചു. പിന്നീടാണ് തമിഴില്‍ മനംകൊത്തിപ്പറവ എന്ന ചിത്രത്തില്‍ അവസരം കിട്ടുന്നത്. ആ ചിത്രത്തിന്റെ ആളുകള്‍ കൊച്ചിയിലൊരു ഓഡിഷന്‍ നടത്തിയിരുന്നു. അവര്‍ എന്റെ ഫോട്ടോ കണ്ടശേഷം വിളിക്കുകയായിരുന്നു.

ജോസഫിലേക്കെത്തുന്നത്?


തിരക്കഥാകൃത്ത് ബാബുജനാര്‍ദനന്‍ സാ ര്‍ അദ്ദേഹത്തിന്റെ ഒന്നു രണ്ട് പ്രോജക്ടില്‍ എന്നെ വിളിച്ചു. പക്ഷേ അത് നടന്നില്ല. ബാബുസാറാണ് പപ്പേട്ടന് (എം. പത്മകുമാര്‍)എന്റെ നമ്പര്‍ കൊടുക്കുന്നത്.

അങ്ങനെയാണ് ജോസഫില്‍ അവസരം ലഭിക്കുന്നത്. 2012ലാണ് എന്റെ ആദ്യ തമിഴ് ചിത്രമായ മനംകൊത്തിപ്പറവൈ റിലീസ് ചെയ്യുന്നത്. അതിനുശേഷം കുറേ നാള്‍ ഞാന്‍ ഒരു സിനിമയും ചെയ്യാതിരുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കൊക്കെ ശേഷം അടുത്ത ചിത്രം ചെയ്യും.

uploads/news/2019/04/300277/AthmiyaRajan080419b.jpg

ഇടയ്ക്കിടയ്ക്ക് കരിയറില്‍ ഇങ്ങനെ വലിയ ഗ്യാപ്പുകളൊക്കെ ഇടുന്നതുകൊണ്ട് ഏത് സിനിമയുടെ സെറ്റില്‍പോയാലും ടെക്നോളജി അടക്കമുള്ള പുതിയ കാര്യങ്ങളൊന്നും അറിയില്ല. ജോസഫിന്റെ സെറ്റിലെത്തിപ്പോള്‍ കോണ്‍ഫിഡന്‍സ് പോലും കുറവായിരുന്നു.

കൂടെയുളള മറ്റുള്ളവരെല്ലാം എക്സ്പീരിയന്‍സുള്ള വലിയ അഭിനേതാക്കളും. പെട്ടുപോയല്ലോ ദൈവമേ എന്നായിരുന്നു ആദ്യം തോന്നിയത്. പക്ഷേ അവരെല്ലാം ആദ്യം മുതലേ എന്നെ കൂടെത്തന്നെ നിര്‍ത്തി വളരെയധികം ഹെല്‍പ്പ് ചെയ്തു. അഭിനയിക്കാന്‍ സഹായിക്കുക മാത്രമല്ല അവരുടെ അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുകയും ചെയ്തു.

മലയാള സിനിമയുടെ ഭാഗമായത് ?


നാല് വര്‍ഷം മുന്‍പാണ് ബി.എസ്‌സി നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. പ്രാക്ടീസ് ചെയ്യാനൊന്നും പോയില്ല. ആ സമയത്താണ് ഏഴില്‍ സംവിധാനം ചെയ്ത മനംകൊത്തിപ്പറവ എന്ന തമിഴ് ചിത്രവും രഞ്ജന്‍ പ്രമോദിന്റെ റോസ്സ് ഗിറ്റാറിനാല്‍ എന്ന മലയാള ചിത്രവുമൊക്കെ ചെയ്തത്. പഠനവും അഭിനയവും ഒന്നിച്ച്.

സിനിമ എല്ലാവരേയും പോലെ ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. അതുകൊണ്ടു സിനിമയുമായി മുന്നോട്ടുപോകുന്നു. ഇതൊരു കരിയറായി ഫോക്കസ് ചെയ്യാനുളള പേടിയുണ്ടായിരുന്നു. കണ്ണൂരാണ് എന്റെ വീട്. എന്റേത് ഓര്‍ത്തഡോക്സ് ഫാമിലിയാണ്. അവര്‍ക്ക് ഈ പ്രൊഫഷനോട് തീരെ താല്‍പര്യമില്ലായിരുന്നു.

അങ്ങനെയാണ് അഭിനയത്തില്‍ ഗ്യാപ്പ് വന്നത്. ഇടയ്ക്ക് മലയാളത്തില്‍ മനോജ് കാന സംവിധാനം ചെയ്ത അമീബ എന്നൊരു ചിത്രം ചെയ്തു. ആ ചിത്രത്തിന് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം കിട്ടി. 2017 ല്‍ വീണ്ടും തമിഴില്‍ രണ്ട് സിനിമകൂടി ചെയ്തു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. അതിനിടയിലാണ് ജോസഫിലേക്ക് വിളിക്കുന്നത്.

തമിഴാണോ മലയാളമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍?


മലയാളത്തില്‍ സ്വന്തം വീട്ടിലേക്ക് വരുന്ന ഒരു ഫീലിംഗ് ഉണ്ട്. തമിഴ് സിനിമയില്‍ ആര്‍ട്ടിസ്ററ്, ഹീറോയിന്‍ എന്നിങ്ങനെയുള്ള റസ്പക്ടാണ് നമ്മളോടവര്‍ക്ക്.

ശിവകാര്‍ത്തികേയന്‍, സമുദ്രക്കനി തുടങ്ങിയവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ പറ്റി. ശിവകാര്‍ത്തികേയന്റെ മൂന്നാമത്തെ ചിത്രമായിരുന്നു എന്റെകൂടെ ചെയ്തത്. അതിനുശേഷമാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. എന്നെ സംബന്ധിച്ചാണെങ്കില്‍ ഞാന്‍ തമിഴ് പടം കാണാറില്ലായിരുന്നു, ഭാഷയും ഒട്ടും അറിയില്ല.

അവര്‍ എന്തൊക്കെയോ പറയും അതുപോലെ ചെയ്യും അത്രമാത്രം. ആ സിനിമ ചെയ്തശേഷം ഞാന്‍ വീട്ടില്‍ വന്നിരുന്നു. അത് ഹിറ്റായതും മറ്റുമൊന്നും എന്നെ ബാധിച്ചതേയില്ല. കാരണം സിനിമയെക്കുറിച്ചൊന്നും അറിയില്ല. അതുകൊണ്ടൊന്നും സിനിമയും വിജയവും ഒന്നും എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല. ശരിക്കും അതൊക്കെ മിസ് ചെയ്യുന്നുണ്ടിപ്പോള്‍.

uploads/news/2019/04/300277/AthmiyaRajan080419a.jpg

കണ്ണൂര്‍കാരിക്ക് രാഷ്ട്രീയമുണ്ടോ?


നാട് കണ്ണൂരായതുകൊണ്ടുതന്നെ കുറച്ച് ഇടതുപക്ഷ അനുഭാവമുണ്ട്. എന്റെ അച്ഛനും കുടുംബവുമൊക്കെ രാഷ്ട്രീയ അനുഭാവമുള്ളവരാണ്. കണ്ടുവളര്‍ന്നതും അതാണ്. കണ്ണൂരായതുകൊണ്ട് അക്രമരാഷ്ട്രീയത്തിന്റെ നാടാണെന്ന് എന്നൊക്കെ പറയുന്നത് അംഗീകരിക്കാന്‍ സങ്കടമാണ്. അക്രമം നമ്മുടെ റൂട്ടല്ല.

ഇനി എന്തൊക്കെയാണ് സ്വപ്നങ്ങള്‍?


കാണുന്ന എല്ലാ സിനിമകളുടേയും ഭാഗമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ആ കുട്ടി മോശമില്ലാതെ ചെയ്യുന്നുണ്ടല്ലോ എന്ന് ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടാല്‍ മതി.

കുടുംബം?


അച്ഛന്‍ രാജന്‍, അമ്മ പത്മിനി, ചേച്ചിമാര്‍ അമ്പിളി മുരളീധരന്‍, ആതിര പ്രസാദ് അവര്‍ക്ക് ഓരോ കുട്ടികളുണ്ട്. ആത്മ നിവേദും ധ്യാനും.

പുതിയ പ്രോജക്ടുകള്‍?


ജോസഫ് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോഴേ നാമം എന്നൊരു പ്രോജക്ട് ചെയ്തിരുന്നു. സഫലം, മിഴികള്‍ സാക്ഷി ഇതിന്റെയൊക്കെ ഡയറക്ടറായ അശോക് ആര്‍ നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതില്‍ നല്ലൊരു വേഷം ചെയ്തു. ഇപ്പോള്‍ മാര്‍ക്കോണി മത്തായി എന്നൊരു ചിത്രം ചെയ്യുന്നു. ജയറാമേട്ടന്‍, വിജയ് സേതുപതി കോമ്പിനേഷനിലുള്ള ഒരു കഥ.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW