Sunday, August 04, 2019 Last Updated 49 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.29 AM

കമല്‍നാഥുമായി ബന്ധപ്പെട്ട അമ്പതോളം കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്‌ഡ്

uploads/news/2019/04/300207/d9.jpg

ഭോപ്പാല്‍: മധ്യപ്രദേശ്‌ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ കമല്‍നാഥുമായി ബന്ധപ്പെട്ട അമ്പതോളം കേന്ദ്രങ്ങളില്‍ ആദായനികുതി റെയ്‌ഡ്‌. മധ്യപ്രദേശിലെയും ഡല്‍ഹിയിലെയും വിവിധയിടങ്ങളില്‍ പോലീസിനെ ഒഴിവാക്കി സി.ആര്‍.പി.എഫിന്റെ സഹായത്തോടെയായിരുന്നു പരിശോധന.
നികുതി വെട്ടിപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹാവല ഇടപാടുകളും ആരോപിച്ചായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ഇരുന്നൂറിലേറെ ഉദ്യോഗസ്‌ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നു മണിക്ക്‌ ആരംഭിച്ച റെയ്‌ഡ്‌ മണിക്കൂറുകള്‍ നീണ്ടു.
കമല്‍നാഥിന്റെ മുന്‍ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ പ്രവീണ്‍ കക്കാട്‌, മുന്‍ ഉപദേശകന്‍ രാജേന്ദ്ര മിഗ്‌ലാനി, കമല്‍നാഥിന്റെ ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ, ഭോപ്പാല്‍, ഇന്‍ഡോര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്‌ഥരെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം വരുന്നതിനു തൊട്ടുമുമ്പാണ്‌ പ്രവീണും രാജേന്ദ്ര മിഗ്‌ലാനിയും തല്‍സ്‌ഥാനങ്ങള്‍ രാജിവച്ചത്‌. നിരവധി രേഖകളും പണവും പിടിച്ചെടുത്തതായാണു വിവരം. രേഖകള്‍ പരിശോധിച്ചതിനുശേഷം പ്രതികരിക്കാമെന്ന്‌ ആദായനികുതി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയഭീതിമൂലമാണ്‌ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച്‌ ബി.ജെ.പി. ഈ നീക്കമെന്ന്‌ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥ്‌ ആരോപിച്ചു.
റെയ്‌ഡിനുള്ള സാഹചര്യമെന്താണെന്ന്‌ ഇപ്പോഴും വ്യക്‌തമല്ല. ഭരണഘടനാ സ്‌ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതെങ്ങനെയെന്ന്‌ രാജ്യം കണ്ടുകൊണ്ടിരിക്കുയാണ്‌. റെയ്‌ഡ്‌ നടത്തി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണു ബി.ജെ.പിയുടെ ശ്രമമെന്നും കമല്‍നാഥ്‌ പ്രസ്‌താവനയില്‍ ആരോപിച്ചു. എതിരാളികള്‍ക്കെതിരേ ബി.ജെ.പി. ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവാണ്‌ ആദായനികുതി വകുപ്പിന്റെ റെയ്‌ഡെന്ന്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ദിഗ്‌വിജയ്‌ സിങ്‌ ആരോപിച്ചു.

Ads by Google
Monday 08 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW