Saturday, August 24, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 08.02 PM

ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്കിസ്ഥാന്‍

Pakistan,  India,  Attack

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഇന്ത്യ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് ഖുറേഷി പറഞ്ഞു. മുള്‍ട്ടാനില്‍ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ഖുറേഷി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പാക്ക് പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യത്തിലുള്ള പാക്കിസ്ഥാന്റെ ആശങ്കയെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു. ഇന്ത്യയുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റം അന്തരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കര്‍ശന താക്കീത് നല്‍കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW