Friday, August 23, 2019 Last Updated 40 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 06.21 PM

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരുന്ന പ്രധാനമന്ത്രി മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നീക്കം

BJP, Sabarimala, PM Modi

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നീക്കം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ എത്തുന്ന മോഡിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് നീക്കം. ബി.ജെ.പി കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

ഏപ്രില്‍ 12നാണ് ആദ്യഘട്ട പ്രചരണത്തിന് നരേന്ദ്ര മോഡി കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഏപ്രില്‍ 18നും മോഡി കേരളത്തില്‍ എത്തുന്നുണ്ട്. രണ്ടാംഘട്ട പ്രചരണത്തിന് എത്തുമ്പോള്‍ പ്രധാനമന്ത്രിയെ ശബരിമലയില്‍ എത്തിക്കാനാണ് ആലോചന. മോഡി ശബരിമല ദര്‍ശനം നടത്തുന്നത് ബി.ജെ.പിക്ക് നേട്ടമാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ശബരിമല സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി രാഷ്ട്രീയമോ വിശ്വാസപരമോ ആയ കാര്യങ്ങള്‍ സംസാരിച്ചില്ലെങ്കിലും അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. പ്രധാനമന്ത്രിക്ക് എത്താനായില്ലെങ്കില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയില്‍ എത്തിക്കാനും ആലോചനയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW