Friday, August 23, 2019 Last Updated 55 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 02.56 PM

പാരീസ് ലക്ഷ്മി ചോദിക്കുന്നു, മദാമ്മയെന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തുന്നതെന്തിനാണ്?

വിവാഹിതയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷം എത്രയോ കഴിഞ്ഞു. ഇപ്പോഴും എന്നെ അന്യയായി കാണുന്നവരുണ്ട്. ഈ നാട്ടിലുള്ളവര്‍ മുഴുവനും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ വാശി പിടിക്കില്ല, പക്ഷേ മദാമ്മയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതെന്തിനാണ്.

Paris Lakshmi

മൃഗങ്ങളോട് അതിരില്ലാത്ത സ്‌നേഹമാണെന്ന് കേട്ടിട്ടുണ്ട്?


എനിക്ക് എല്ലാ മൃഗങ്ങളെയും ഇഷ്ടമാണ്. നായ്ക്കുട്ടികളോട് പ്രത്യേകിച്ച്. മിണ്ടാപ്രാണികളാണെങ്കില്‍ക്കൂടി മനുഷ്യര്‍ കാട്ടാത്ത ആത്മാര്‍ത്ഥത അവറ്റകള്‍
കാട്ടും.രണ്ട് നായ്ക്കുട്ടികളാണ് ഞങ്ങള്‍ക്ക്. ഒന്ന് അമൂര്‍. അവളെ വാങ്ങിച്ചതാണ്. രണ്ടാമത്തേതിനെ വഴിയില്‍ നിന്നും കിട്ടിയതാണ്.

ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ രണ്ടുപേര്‍ കൈയില്‍ എന്തിനെയോ എടുത്തുകൊണ്ട് റെയില്‍വേസ്‌റ്റേഷനരികിലുള്ള ചപ്പുകൂനയിലേക്ക് പോകുന്നതും അവിടെ വയ്ക്കുന്നതും കണ്ടു.

അവര്‍ പോയ പിറകെ ഞങ്ങള്‍ രണ്ടുപേരും കാറില്‍ നിന്നിറങ്ങി അതിനടുത്ത് ചെന്നു. നോക്കിയപ്പോള്‍ ഒരു നായ്ക്കുട്ടി. അതിന്റെ ഇടതുകണ്ണ് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയിലായിരുന്നു.

ഞങ്ങളതിനെ എടുത്തുകൊണ്ട് തിരികെ നടന്നപ്പോള്‍ അതിനെ കളഞ്ഞിട്ട് പോയ യജമാനന്‍ അങ്ങകലെയായി മാറിനില്‍ക്കുന്നത് കണ്ടു. ഞങ്ങള്‍ ചെന്ന് അയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്ക് വേണ്ട, അതുകൊണ്ട് ഉപേക്ഷിച്ചു'എന്നായിരുന്നു അയാളുടെ മറുപടി. സമയം വൈകിയതിനാല്‍ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ പറ്റിയില്ല.

അതുകൊണ്ട് ഞങ്ങള്‍ അതുമായി വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ അതിനെയുമെടുത്ത് ആശുപത്രിയില്‍ ചെന്നു. കുറച്ചുദിവസം അവന്റെ ട്രീറ്റ്‌മെന്റിനുവേണ്ടിയുള്ള യാത്രയായിരുന്നു. ഇപ്പോള്‍ അവന്‍ ഉഷാറായി.

അവന് ഞങ്ങളിട്ട പേര് ഫെലിക്‌സി എന്നാണ്. ഞങ്ങള്‍ ഡാന്‍സ്‌പ്രോഗ്രാമുമായി വിദേശത്തേയ്ക്ക് പോകുമ്പോള്‍ അവരെ പെറ്റ് കെയറിലാക്കും. കുഞ്ഞുങ്ങളുടെ ഡേകെയര്‍ പോലെ നായ്ക്കള്‍ക്കുള്ളതാണ് പെറ്റ് കെയറും. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ അവിടെ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും.

അമൂര്‍ ശാന്തശീലനാണ്, ഫെലിക്‌സി നേരെ തിരിച്ചും. ഇവരോടൊപ്പമുള്ള ഞങ്ങളുടെ ജീവിതം ശരിക്കും ആസ്വദിക്കുകയാണ് ഇപ്പോള്‍.

മലയാളിയായി ജീവിച്ചിട്ടും വിദേശിയായിത്തന്നെ കാണുന്നവരുണ്ട്?


അതെ, ഒരിക്കല്‍ ലൊക്കേഷനില്‍ വച്ച് ഒരു നടി എന്നോട് പറഞ്ഞു: 'ലക്ഷ്മി നല്ല സുന്ദരിയാണ്, എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്'.ഇതുകേട്ടപാടെ കുറച്ച് മാറി മൊബൈലില്‍ നോക്കിക്കൊണ്ടിരുന്ന ആ നടിയുടെ അമ്മ ഉച്ചത്തില്‍ പറഞ്ഞത്'ലക്ഷ്മി മദാമ്മയായതുകൊണ്ടാണ് ഇത്രയും നിറവും സൗന്ദര്യവും ഉണ്ടായത്'. അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കൊരുപാട് സങ്കടമായി.

ഞാന്‍ ഫ്രാന്‍സില്‍ ജനിച്ചതോ തൊലി വെളുത്തുപോയതോ എന്റെ തെറ്റുകൊണ്ടാണോ? എന്ന് അവരോട് ഞാന്‍ തിരിച്ച് ചോദിച്ചു. എനിക്ക് ഫീലാകുമെന്ന് അവര്‍ വിചാരിച്ചില്ല. ഉടന്‍ തന്നെ ആ നടിയും അവരുടെ അമ്മയും എന്റെ അടുത്ത് നിന്നും പോയി.

ഒരു വിദേശിയായിട്ടും എന്റെ സ്‌നേഹം മുഴുവനും കേരളത്തോടും ഇവിടത്തെ ആള്‍ക്കാരോടുമാണ്. പുറംരാജ്യത്ത് ജനിച്ചിട്ടും അവിടത്തെ സംസ്‌കാരത്തി
ലല്ല ഞാനും എന്റെ മാതാപിതാക്കളും ജീവിച്ചത്.

വിവാഹിതയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷം എത്രയോ കഴിഞ്ഞു. ഇപ്പോഴും എന്നെ അന്യയായി കാണുന്നവരുണ്ട്. ഈ നാട്ടിലുള്ളവര്‍ മുഴുവനും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ വാശി പിടിക്കില്ല, പക്ഷേ മദാമ്മയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതെന്തിനാണ്.

ഞാനും നിങ്ങളെപ്പോലെ കേരളത്തില്‍ താമസിക്കുന്നതല്ലേ, തൊലിയുടെ നിറം നോക്കിയാണോ വ്യക്തികളെ സ്‌നേഹിക്കുന്നത്, എന്റെ മനസിലെ തീരാനൊമ്പരമാണിത്.

ബാക്കി നില്‍ക്കുന്ന ആഗ്രഹങ്ങള്‍?


രണ്ട് ആഗ്രഹങ്ങളാണുള്ളത്. ഒന്ന് സ്വന്തമായൊരു വീട്. ഒരുപാട് സൗകര്യങ്ങളുള്ള ഒരു ഡാന്‍സ് സ്‌കൂള്‍ നിര്‍മ്മിക്കണമെന്നാണ് മറ്റൊരാഗ്രഹം. ഇപ്പോഴുള്ള സ്‌കൂള്‍ ഞങ്ങളുടെ ആണെങ്കിലും അതിരിക്കുന്ന സ്ഥലം വാടകയാണ്.

സ്വന്തം സ്ഥലമെന്ന്പറയുമ്പോള്‍ നമ്മുടെ താല്‍പര്യത്തിനനുസരിച്ച് ബില്‍ഡിംഗ് പണിയാം. മറ്റുള്ളവരുടെ സ്ഥലത്ത് നമുക്ക് പരിമിതികളുണ്ടല്ലോ. പിന്നെ എല്ലാ മാസവും ഞങ്ങള്‍ക്ക് പ്രോഗ്രാം ചെയ്യുവാന്‍ ഒരു തിയേറ്റര്‍ വേണം. മറ്റൊരു വലിയ മോഹം കൂടിയുണ്ട് കേട്ടോ.

അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ സിനിമയിലെത്തിയതെങ്കിലും അഭിനയിക്കാന്‍ എനിക്കൊരുപാടിഷ്ടമാണ്. ബിഗ്ബിയിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയാണ് പോപ്പുലറായത്.

പിന്നെയും മികച്ച വേഷങ്ങള്‍ കിട്ടിയെങ്കിലും ആക്ഷന്‍ നായികാ ഇമേജില്‍ അഭിനയിക്കണമെന്നത് ഒരുപാട് നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നമാണ്. എല്ലാം നടക്കുമെന്നാണ് വിശ്വാസം.

വിശേഷങ്ങള്‍ ഇത്രയും പറഞ്ഞുതീര്‍ന്നപ്പോഴേക്കും അമൂറിനെയും ഫെലിക്‌സിയെയും കൈയിലെടുത്തുകൊണ്ട് ലക്ഷ്മിയുടെ സ്വന്തം സുനില്‍ അവര്‍ക്കരികി
ലേക്ക് വന്നു. തുടര്‍ന്ന് നായ്ക്കുട്ടികളുമായി കളിക്കുന്ന തിരക്കിലായി ലക്ഷ്മിയും ഭര്‍ത്താവ് സുനിലും.

ദേവിന റെജി
ഫോട്ടോഃ ജി.വിപിന്‍ കുമാര്‍

Ads by Google
Monday 02 Oct 2017 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW