Friday, August 16, 2019 Last Updated 20 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 09.58 AM

വേദനാജനകമായ ആ രാത്രി - മലൈക അറോറ

uploads/news/2019/04/299836/CiniINWMalaikaArora060419.jpg

പ്രണയിച്ച് വിവാഹിതരായ താരദമ്പതികള്‍ നിരവധിയാണ്. സിനിമയിലും ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുന്നവര്‍ ഏറെയാണ്. ആരാധകരും താരവിവാഹങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഒരുകാലത്ത് പ്രണയിച്ചവര്‍ ജീവിതത്തിലും ഒരുമിച്ച ശേഷം ഇടയ്ക്ക് വെച്ച് വഴി പിരിയാറുണ്ട്.

അസ്വാരസ്യങ്ങളും വിയോജിപ്പുകളും കൂടിവരുന്നതിനിടയില്‍ വേര്‍പിരിയാനായി തീരുമാനിച്ചവരും കുറവല്ല. തുടക്കത്തില്‍ വിവാഹമോചന വാര്‍ത്തകള്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കാറുണ്ടായിരുന്നു. ഈ പ്രവണത കൂടി വരുന്നതോടെ അതിന് പ്രത്യേക പ്രാധാന്യം കല്‍പ്പിക്കാതെയായി.

കുടുംബജീവിതം സംതൃപ്തമായിരുന്നില്ല?


18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് അര്‍ബാസ് ഖാനും മലൈക അറോറയും ഫുള്‍ സ്‌റ്റോപ്പിട്ടത്. 2017ലായിരുന്നു ഇരുവരും വിവാഹ മോചനം നേടിയത്. ഇരുവരുടേയും കുടുംബത്തെ ഞെട്ടിപ്പിച്ചിരുന്നു ഈ സംഭവം.

തുടക്കത്തില്‍ വിയോജിപ്പറിയിച്ചിരുന്നവരെല്ലാം പിന്നീട് തന്നെ മനസ്സിലാക്കി ഒപ്പം നില്‍ക്കുകയായിരുന്നുവെന്ന് മലൈക പറയുന്നു. വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ച രാത്രിയിലെ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്.

ഒരുമിച്ചുള്ള ജീവിതത്തില്‍ തങ്ങള്‍ ഇരുവരും സംതൃപ്തരായിരുന്നില്ല. അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും ഏറെയായിരുന്നു. തങ്ങളെ മാത്രമല്ല, ചുറ്റുമുള്ളവരെയും അത് ബാധിച്ചുതുടങ്ങിയിരുന്നു. ഒരുമിച്ചുള്ളപ്പോള്‍ സന്തോഷിക്കാനാവില്ലെങ്കില്‍ ഇരുവരും വേര്‍പിരിയുന്നതാണ് നല്ലതെന്നും താരം പറയുന്നു.

ഒറ്റയ്ക്കായിരുന്നില്ല, അര്‍ബാസുമായി ആലോചിച്ചതിന് ശേഷമായിരുന്നു എട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

uploads/news/2019/04/299836/CiniINWMalaikaArora060419a.jpg

കുടുംബജീവിതം പെട്ടെന്ന് അവസാനിപ്പിച്ചപ്പോള്‍?


കുടുംബത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര പ്രതികരണമായിരുന്നില്ല ലഭിച്ചത്. വിവാഹ മോചനം നേടുന്നതിന്റെ തലേദിവസത്തെ രാത്രി ഏറെ വേദനാജനകമായിരുന്നു. ചോദ്യങ്ങളുമായി എല്ലാവരും തനിക്കരികിലായിരുന്നു. ഇത് വേണോയെന്നായിരുന്നു അവരുടെ സംശയം. ഇത് തന്നെയാണോ തീരുമാനമെന്നും അവര്‍ ചോദിച്ചിരുന്നു.

താന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അവര്‍ തന്നെ പിന്തുണച്ചത്. തന്നെക്കുറിച്ചോര്‍ത്ത് അഭിമാനമെന്നായിരുന്നു പിന്നീടവര്‍ പറഞ്ഞത്. ശക്തമായ പിന്തുണയായിരുന്നു കുടുംബം തനിക്ക് നല്‍കിയത്.

വിവാഹമോചനം സ്ത്രീകള്‍ക്ക് എളുപ്പമല്ല?


വിവാഹമോചനം നേടുന്ന പുരുഷന്മാരെപ്പോലെയല്ല, സ്ത്രീകളുടെ കാര്യം. വിവാഹമോചനം നേടിയ സ്ത്രീകളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നത് പ്രധാന പ്രശ്‌നമാണ്. നിങ്ങളൊരു സ്ത്രീയല്ലേ? ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പാടുണ്ടോയെന്നൊക്കെയായിരിക്കും പ്രധാന വിമര്‍ശനം.

എന്നാല്‍ അവയെല്ലാം തരണം ചെയ്ത് മുന്നേറുന്നിടത്താണ് വിജയം. പുരുഷനെ സംബന്ധിച്ചിടത്തോളം വിവാഹമോചനമെന്നത് എളുപ്പമുള്ള ജോലിയാണ്. തങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് 16 വയസ്സുകാരനായ മകന്‍ അര്‍ഹാന് കൃത്യമായി അറിയാം. കാര്യങ്ങളെക്കുറിച്ചെല്ലാം അവന്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്.

മുന്നറിയിപ്പ് നല്‍കിയവര്‍?


വിവാഹമോചനത്തെക്കുറിച്ച് തീരുമാനിക്കുന്നതിനിടയില്‍ മുന്നറിയിപ്പുമായി തനിക്കരികിലേക്കെത്തിയവരും കുറവല്ല. ഒന്നുകൂടി ആലോചിക്കുന്നതിനെക്കുറിച്ചായിരുന്നു പലരും സൂചിപ്പിച്ചത്.

ആദ്യം ഈ തീരുമാനത്തെ അംഗീകരിക്കാനും ആരും തയ്യാറായിരുന്നില്ല. എല്ലാം സഹിച്ച് മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അര്‍ബാസിന്റെ നിലപാടും സമാനമായിരുന്നു.

uploads/news/2019/04/299836/CiniINWMalaikaArora060419b.jpg

ഇപ്പോഴും സുഹൃത്തുക്കള്‍?


വിവാഹമോചനത്തിന് ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്ന നിരവധി താരദമ്പതികളുണ്ടല്ലോ..അര്‍ബാസും താനും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്ന് മലൈക പറയുന്നു. പിറന്നാള്‍ ദിവസവും ജീവിതത്തിലെ വിശേഷത്തെക്കുറിച്ചുമൊക്കെ പരസ്പരം ഞങ്ങള്‍ ആശംസിക്കാറുണ്ട്.

അത്തരത്തിലുള്ള ആശംസകളൊക്കെ കാണുമ്പോള്‍, എന്തിനായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞതെന്നും വീണ്ടുമൊരു തിരിച്ചുവരവിന് സാധ്യതയുണ്ടോയെന്നുമൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.

താരപുത്രനുമായി പ്രണയത്തിലോ?


ബോണി കപൂറിന്റെ മകനും അഭിനേതാവുമായ അര്‍ജുന്‍ കപൂറും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇവരുടെ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച താരകുടുംബം ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും പൊതുവേദികളിലും മറ്റ് ചടങ്ങുകള്‍ക്കുമെല്ലാം ഇരുവരും ഒരുമിച്ചെത്തുന്നത് പതിവായതോടെയാണ് പാപ്പരാസികളും ഇവരെ നിരീക്ഷിച്ച് തുടങ്ങിയത്.

ഇരുവരും ചേര്‍ന്ന് ഫ്‌ളാറ്റ് വാങ്ങിയതായും മലൈകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ സന്ദര്‍ശകനായി അര്‍ജുന്‍ എത്താറുണ്ടെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ഏയെസ് ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW