Thursday, August 22, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 08.08 AM

ബലാത്സംഗകേസ്; ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിച്ചേക്കും

Bishop Franco

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം പോലീസ് ചൊവ്വാഴ്ച സമര്‍പ്പിക്കും. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ ശനിയാഴ്ച കൊച്ചിയില്‍ വീണ്ടും സമരത്തിനിരിക്കാന്‍ ഒരുങ്ങവേയാണ് തീരുമാനം വരുന്നത്. പാല മജിസ്ട്രേറ്റ് കോടതിയില്‍ ആയിരിക്കും കുറ്റപത്രം നല്‍കുക.

ഫ്രാങ്കോയ്ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്ത് 9 മാസം പിന്നിട്ടു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയിട്ട് ആറു മാസവും. കുറ്റപത്രം തയ്യാറാക്കി ഒരു മാസമായി ഡിജിപിയുടെ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. േപ്രാസിക്യുഷനെ നിയമിച്ചിട്ട് മൂന്നു മാസവും കഴിഞ്ഞു. ഡിജിപിയുടെ ഭാഗത്തുനിന്ന് അനുമതി വൈകിയതോടെയാണ് കന്യാസ്ത്രീകള്‍ വീണ്ടും തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായത്.

തെരഞ്ഞെടുപ്പ് വേളയില്‍ കന്യാസ്ത്രീകള്‍ വീണ്ടും തെരുവിലിറങ്ങുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാന്‍ ഇടയാക്കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW