Friday, August 23, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 01.35 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

അഫിലിയേറ്റഡ്‌ കോളേജുകളിലെ രണ്ടാം സെമസ്‌റ്റര്‍ ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി. (ഓണേഴ്‌സ്) പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ (2011 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.എ. എല്‍.എല്‍.ബി. പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ (20122014 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി), പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി. (ഓണേഴ്‌സ് - 2013, 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2017 അഡ്‌മിഷന്‍ റഗുലര്‍/2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 26ന്‌ ആരംഭിക്കും. പിഴയില്ലാതെ എട്ടുവരെയും 500 രൂപ പിഴയോടെ ഒന്‍പതുവരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 10 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിനു പുറമെ അടയ്‌ക്കണം.

അപേക്ഷ തീയതി

അഞ്ചാം സെമസ്‌റ്റര്‍ (2013, 2014, 2015, 2016 അഡ്‌മിഷന്‍ - പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ മാത്രം) സി.ബി.സി.എസ്‌.എസ്‌. യു.ജി. പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ എട്ടുവരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷിക്കാം. സര്‍വകലാശാല വെബ്‌സൈറ്റില്‍ നിന്ന്‌ അപേക്ഷഫോം ഡൗണ്‍ലോഡ്‌ ചെയ്യുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ ഫോമിന്റെ വിലയായി 25 രൂപയും പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി സെമസ്‌റ്ററിന്‌ 200 രൂപ) സി.വി.ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം. 2013 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ മാര്‍ക്ക്‌ ലിസ്‌റ്റ് ഫീസായി 50 രൂപയും അടയ്‌ക്കണം. വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 50 രൂപയും പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം. ഇന്റേണല്‍ റീഡുവിന്‌ അപേക്ഷിക്കുന്നവര്‍ പേപ്പറൊന്നിന്‌ 100 രൂപ വീതവും പ്രോജക്‌ട് മൂല്യനിര്‍ണയത്തിന്‌ അപേക്ഷിക്കുന്നവര്‍ പ്രോജക്‌ട് മൂല്യനിര്‍ണയ ഫീസായി 100 രൂപയും അടയ്‌ക്കണം. 2014, 2015, 2016 അഡ്‌മിഷന്‍ വിദ്യാര്‍ഥികള്‍ മാര്‍ക്ക്‌ ലിസ്‌റ്റ് ഫീസടയ്‌ക്കേണ്ടതില്ല. അപേക്ഷ സര്‍വകലാശാല ഓഫീസില്‍ നേരിട്ട്‌ നല്‍കണം.

പരീക്ഷ ഫലം

2018 ഡിസംബറില്‍ നടന്ന ആറാം സെമസ്‌റ്റര്‍ ബി.എച്ച്‌.എം. (2015 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2018 ഏപ്രിലില്‍ സ്‌കൂള്‍ ഓഫ്‌ എന്‍വയണ്‍മെന്റല്‍ സയന്‍സസില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്സി. എന്‍വയണ്‍മെന്റല്‍ സയന്‍സ്‌ ആന്റ്‌ മാനേജ്‌മെന്റ്‌, എന്‍വയണ്‍മെന്റല്‍ സയന്‍സ്‌ ആന്റ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ (എന്‍വയണ്‍മെന്റല്‍ ആന്റ്‌ അറ്റ്‌മോസ്‌ഫിയറിക്‌ സയന്‍സസ്‌ ഫാക്കല്‍റ്റി - സി.എസ്‌.എസ്‌.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ജനുവരിയില്‍ സ്‌കൂള്‍ ഓഫ്‌ കമ്പ്യൂട്ടര്‍ സയന്‍സസില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരള

ടൈംടേബിള്‍

29 ന്‌ ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി

ലക്ഷദ്വീപ്‌ ലോക്‌സഭാ ഇലക്ഷന്‍ പ്രമാണിച്ച്‌ 11 ന്‌ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.
പ്രാക്‌ടിക്കല്‍

മൂന്നാം സെമസ്‌റ്റര്‍ എം.സി.എ (2015 സ്‌കീം) പ്രാക്‌ടിക്കല്‍ ഏപ്രില്‍ എട്ടു മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
സമ്പര്‍ക്ക ക്ലാസ്‌

വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം സെനറ്റ്‌ ഹൗസ്‌ ക്യാമ്പസില്‍ നടത്തുന്ന എം.എ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‌ ഇന്ന്‌ ക്ലാസ്‌ ഉണ്ടായിരിക്കില്ല.
കാര്യവട്ടം ക്യാമ്പസിലെ ബി.കോം സമ്പര്‍ക്ക ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കാര്യവട്ടത്തു നടത്തി വരുന്ന മറ്റു ക്ലാസുകള്‍ മാറ്റമില്ലാതെ മുന്‍ നിശ്‌ചയിച്ച പ്രകാരം നടത്തും.
പരീക്ഷാഫലം

2018 നവംബറില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എല്‍.എല്‍.എം ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ 22 ന്‌ മുന്‍പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്‌

മേയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റര്‍ എല്‍.എല്‍.എം, എം.ബി.എല്‍ രണ്ട്‌, നാല്‌, ആറ്‌ സെമസ്‌റ്ററുകളുടെ പരീക്ഷകള്‍ക്ക്‌ പിഴകൂടാതെ ഏപ്രില്‍ 10 വരെയും 50 രൂപ പിഴയോടെ ഏപ്രില്‍ 12 വരെയൂം 125 രൂപ പിഴയോടെ ഏപ്രില്‍ 17 വരെയും നേരിട്ട്‌ അപേക്ഷിക്കണം.

കെ മാറ്റ്‌ കേരള പരീക്ഷ ജൂണ്‍ 16 ന്‌

എം.ബി.എ പ്രവേശനത്തിനായുള്ള കെ-മാറ്റ്‌ കേരള 2019 പരീക്ഷയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 31.05.2019 വൈകിട്ട്‌ നാലു വരെ. പരീക്ഷ ജൂണ്‍ 16 ന്‌ നടത്തും. ജനറല്‍ വിഭാഗത്തിന്‌ 1000 രൂപയും എസ്‌.സി/എസ്‌.ടി വിഭാഗത്തിന്‌ 750 രൂപയുമാണ്‌ ഫീസ്‌. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെമാറ്റ്‌ കേരള പ്രവേശന പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം. വെബ്‌സൈറ്റ്‌ വഴിയും 0471 - 2335133, 8547255133 എന്ന നമ്പറുകള്‍ വഴിയും വിശദവിവരങ്ങള്‍ ലഭ്യമാണ്‌.

Ads by Google
Saturday 06 Apr 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW