Saturday, August 10, 2019 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 03.46 PM

പരീക്ഷകളില്‍ വിജയം നേടാന്‍ മന്ത്രങ്ങള്‍

''പഠിച്ചത്-വേണ്ട സമയത്ത്- വേണ്ടതുപോലെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുവാന്‍ കഴിയണം. അതിനാണ് ഓര്‍മ്മശക്തിയോടൊപ്പം തന്നെ ദൈവാനുഗ്രഹവും വേണമെന്ന് പറയുവാന്‍ കാരണം. ഗുരുവും ദൈവ തുല്യനാണെന്നത് മറക്കാതിരിക്കുക.''
uploads/news/2019/04/299326/joythi040419.jpg

പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലാത്ത ഒരു സമയമാണ് പരീക്ഷാക്കാലം. ''എന്തിനിങ്ങനെ വൃഥാ ടെന്‍ഷനടിക്കുന്നു നാം'' എന്ന് ആധുനിക സിദ്ധാന്തം. പഠിച്ചാല്‍ മാത്രം പോരാ. എല്ലാറ്റിനും വേണം ദൈവാനുഗ്രഹം കൂടിയെന്ന് മറക്കരുത്. താന്‍ പാതി-ദൈവം പാതി എന്നാണല്ലോ നമ്മുടെ പൂര്‍വ്വികര്‍ പറയുന്ന ആപ്തവാക്യം.

പഠിച്ചത്-വേണ്ട സമയത്ത്- വേണ്ടതുപോലെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുവാന്‍ കഴിയണം. അതിനാണ് ഓര്‍മ്മശക്തിയോടൊപ്പം തന്നെ ദൈവാനുഗ്രഹവും വേണമെന്ന് പറയുവാന്‍ കാരണം. ഗുരുവും ദൈവ തുല്യനാണെന്നത് മറക്കാതിരിക്കുക.

ഇതിനൊക്കെ സഹായകരമായ ചില മന്ത്രങ്ങള്‍ പരീക്ഷാക്കാലത്ത് കാര്യസിദ്ധിക്കു മാത്രമല്ലാതെ നിത്യേന-ഹൃദിസ്ഥമാക്കി ജപിക്കുക- വിജയീഭവഃ
വിജയലക്ഷ്മി നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും. ഒപ്പം ലക്ഷ്മി നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും. ഒപ്പം കാണും- എന്നതിന് സംശയമില്ല- വിജയാശംസകളോടെ ചില മന്ത്രങ്ങള്‍.

ആദ്യമായി സര്‍പ്പവിഘ്‌നശാന്തിക്കായി ഗണേശമൂല മന്ത്രം തന്നെ ജപിക്കുക: അക്ഷരശുദ്ധി വളരെ പ്രധാനമാണ്. വ്യക്തതയോടെ, അക്ഷരത്തെറ്റില്ലാതെ, അര്‍ത്ഥമറിഞ്ഞ്, സ്ഫുടതയോടെ വേണം മന്ത്രങ്ങള്‍ ജപിക്കുവാന്‍. മന്ത്രജപങ്ങളുടെ എണ്ണത്തെപ്പറ്റി ഇവിടെപ്പറയുന്നില്ല. സമയ സൗകര്യങ്ങള്‍പോലെ ഇരുപത്തിയൊന്നില്‍ കുറയാതെ നൂറ്റിയൊന്നിലും കവിയാം.

1. ഓം ശ്രീ ഹ്രീം
ക്ലീം ക്ലം കം
കം ഗണപതയേ
വര വരദ
സര്‍വ്വജനം മേ
വശമാഹ സ്വാഹഃ

2. ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വ വിഘ്‌നോപശാന്തയേ.

3. സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി.
സിദ്ധിര്‍ ഭവതു മേ സദാ.

4. ഹയഗ്രീവമന്ത്രം: ജ്ഞാനാനന്ദമയം ദേവം
നിര്‍മ്മലം സ്ഫടികാ കൃതീം
ആധാരം സര്‍വ്വ വീര്യാനാം.
ഹയഗ്രീവം ഉപാസ്മഹേ.

5. സല്‍ബുദ്ധിക്ക്: ബുദ്ധിദേഹി യശോ ദേഹി
കവിത്വം ദേഹി ദേഹിമേ
മൂഢത്വം സഹരേ ദേവി
ത്രാഹിമാം ശരണാ ഗതം

6. മാണിക്യ വീണാ മദലാലയന്തീ
മദാലസാം മഞ്ജുളവാക്‌വിലാസം
മഹേന്ദ്രനീല കോമളാംഗീ
മാതംഗ കന്യാം മനസാസ്മരാമിം

7. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സൗഭാഗ്യത്തിനും മനഃശക്തിക്കും ധൈര്യത്തിനുമായി ഹനുമാന്റെ പന്ത്രണ്ടു നാമങ്ങള്‍ ജപിക്കുക.

''ഹനുമാന്‍, അഞ്ജനാസൂനന്‍, വായു പുത്രോ മഹാബലഃ
രാമേഷ്ടഃ ഫല്‍ഗുനാ സഖഃ പിംഗാ ക്ഷോ
അമിത വിക്രമഃ
ഉദധിക്രമണൈശ്ചവ- സീതാശോക വിനാശനഃ
ലക്ഷ്മണ പ്രാണ ദാതാ- ച
ദശഗ്രീവസ്യ ദര്‍ശനം''

എന്ന് ജപിച്ച് ഓം ഹനുമതേ നമഃ എന്ന് ഒമ്പതു തവണയെങ്കിലും ജപിക്കണം.
(നിര്‍ഭയത്തിനും വാക്ചാതുരിക്കും അത്യുത്തമം)

8. വിദ്യാവിജയത്തിന്:


ഓം നമോ സരസ്വതൈ- വിശ്ചമോഹിനൈ
സര്‍വ്വ വിദ്യാവിശാരദൈ- വിദ്യാജ്ഞാന സമൃദ്ധീം
മേദേഹി ദാതാപയ-സര്‍വ്വശാസ്ത്ര ജ്ഞാനസിദ്ധീം
ദേഹിദേഹി ഓം- സരസ്വതൈ നമോനമഃ
(സൂര്യോദയത്തിന് മുമ്പായാല്‍ അത്യുത്തമം)

9. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമായി:


വിശ്വമോഹന കാമദായ- നിത്യപ്രചോദായ
പരമാനന്ദ മോഹനായ- ശാന്തായ മഹാകാലായ
കുബേരായ സര്‍വ്വ- ഐശ്വര്യ രൂപായ
മഹാ ഐശ്വര്യസിദ്ധീം- ദേഹി ദാദാപയേ
ജനപ്രീതീം ജനനേ ത്രിശക്തീം
ദേഹി ദേഹി-ശങ്കരായ നമോ നമഃ

10. രാജഗോപാലമന്ത്രം- ആത്മവിശ്വാസത്തിനായി:


കൃഷ്ണ, കൃഷ്ണാ മഹായോഗിന്‍
ഭക്തനാമ ഭയം കരാ-
ഗോവിന്ദാ പരമാനാന്ദാ-
സര്‍വ്വം മേ വശമാനസ്വാഹഃ
വാഗീശ്വരായ വിദ്മഹേ- ഹയഗ്രീവായ ധീമഹീ
തന്വോ അശ്വഃ പ്രചോദയാത് (ഹയഗ്രീവ ഗായത്രി)

വാഗ്‌ദേവതയുടെ അനുഗ്രഹത്തിനായി സരസ്വതീ ദേവിയുടെ അനുഗ്രഹംപോലെത്തന്നെ വിഷ്ണുവിന്റെ അവതാരയായ-ഹയഗ്രീവനും, വിദ്യാര്‍ത്ഥികളില്‍ വളരെ അധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. വിദ്യാഭിവൃദ്ധിക്ക് ജാതകത്തില്‍ ബുധനും ബലവാനായിരിക്കണം. ബുധന്‍- ജാതകത്തില്‍ ദോഷഭാവത്തിലാണെങ്കില്‍ അതിനെ അകറ്റുവാന്‍ കഴിവുള്ള ഏകശക്തിയാണ്- ഹയഗ്രീവന്‍. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ സദാ ഹയഗ്രീവനെ മനസ്സില്‍ ധ്യാനിക്കണം. പഠിക്കുമ്പോഴും പരീക്ഷകള്‍ എഴതുമ്പോഴും അതാണ് ഹയഗ്രീവമന്ത്രത്തിന്റെ മാഹാത്മ്യം.

പഠിച്ചാല്‍ മാത്രം പോരാ- ഈശ്വരാനുഗ്രഹവും കൂടി വേണം. ദൈവത്തെപ്പോലെത്തന്നെയാണ്. ഗുരുനാഥന്മാരും. മാതാപിതാക്കളും. അവരാണ് നമ്മുടെ കണ്‍മുന്നില്‍ കാണുന്ന ദൈവങ്ങള്‍.'' മാതാ-പിതാ-ഗുരുദൈവം'' എന്ന് നമ്മുടെ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്ന ആപ്തവാക്യങ്ങളുടെ അര്‍ത്ഥവും മറ്റൊന്നല്ല. ആത്മവിശ്വാസത്തോടെ പഠിക്കണം. ദൈവാനുഗ്രഹത്തോടെ മാതാ-പിതാ-ഗുരുവനുഗ്രഹത്തോടെ വിജയീഭവഃ

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Thursday 04 Apr 2019 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW