Monday, August 19, 2019 Last Updated 46 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 02.57 PM

ന്യൂറോപതി മുതല്‍ ബ്രെയിന്‍ ട്യൂമര്‍ വരെ

'മോട്ടോനെര്‍വ് അഥവാ പേശീചലന നാഡിയുടെ ധര്‍മ്മം. പേശി ബലക്ഷയം, പേശി ശുഷ്‌കിച്ചുപോകുക തുടങ്ങിയവ ഈ നാഡികളെ ബാധിക്കുന്നു. ഇതിനെ മോട്ടോര്‍ ന്യൂറോപ്പതി എന്നുപറയുന്നു''
uploads/news/2019/04/299086/Neurology030419a.jpg

മ സ്തിഷ്‌കത്തിലും സുഷുമ്‌നയിലും പുറത്തുമുള്ള നാഡികളെ ബാധിക്കുന്ന രോഗങ്ങളാണ് പെരിഫെറല്‍ ന്യൂറോപ്പതി. മദ്യപാനം, പുകവലി, ബി 12, ബി 6 എന്നീ വിറ്റാമിനുകളുടെ കുറവും ഈ രോഗത്തിന് കാരണമാകാറുണ്ട്. കൂടാതെ കുഷ്ഠരോഗം, എയ്ഡ്‌സ്, ശ്വാസകോശാര്‍ബുദം, ഈയം പോലുള്ള ലോഹങ്ങള്‍ എന്നിവയും കാരണങ്ങളാണ്.

സംവേദന നാഡികള്‍, പേശീചലന നാഡി, ഓട്ടണോമിക് നാഡികള്‍ എന്നിങ്ങനെ നാഡികള്‍ മൂന്നുതരമുണ്ട്. സെന്‍സറി നാഡികള്‍ അഥവാ സംവേദന നാഡികള്‍ സ്പര്‍ശനവും, മറ്റിന്ദ്രീയാനൂഭൂതികളും തലച്ചോറിലെത്തിക്കുന്നു. അതിനാല്‍ ഇവയെ ബാധിക്കുന്ന സെന്‍സറി ന്യൂറോപ്പതി, കൈകാലുകളില്‍ മരവിപ്പ്, സ്പര്‍ശം അറിയാതിരിക്കുക, സൂചി കുത്തുന്നതുപോലുള്ള അനുഭവം, കാലില്‍ എന്തോപറ്റിപിടിച്ചിരിക്കുന്നതുലെ തോന്നുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

പേശികളെ ചലിപ്പിക്കുക എന്ന ധര്‍മ്മം മസ്തിഷ്‌കത്തില്‍ നിന്നും പേശികളിലെത്തിക്കുക എന്നതാണ് മോട്ടോനെര്‍വ് അഥവാ പേശീചലന നാഡിയുടെ ധര്‍മ്മം. പേശി ബലക്ഷയം, പേശി ശുഷ്‌കിച്ചുപോകുക തുടങ്ങിയവ ഈ നാഡികളെ ബാധിക്കുന്നു. ഇതിനെ മോട്ടോര്‍ ന്യൂറോപ്പതി എന്നുപറയുന്നു.

ഓട്ടണോമിക് നാഡികള്‍ ഹൃദയം, ശ്വാസകോശം, ദഹന വ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്നവയാകയാല്‍ ഓട്ടണോമിക് ന്യൂറോപ്പതി നില്‍കുമ്പോഴുണ്ടാകുന്ന രക്തസമ്മര്‍ദ്ദകുറവ്, വയറിളക്കം, മലബന്ധം, അറിയാതെ മൂത്രം പോകുക, ഷണ്ഡത്വം എന്നിവയ്ക്ക് കാരണമാകുന്നു.

സംവേദന ശേഷി നശിച്ച കൈാലുകള്‍ തട്ടി മുറിവേല്‍ക്കുന്നതും തുടര്‍ന്ന് ഉണങ്ങാത്ത വൃണങ്ങള്‍ ഉണ്ടാകുന്നതും സാധാരണമാണ്. അതിനാല്‍ പ്രമേഹവും മറ്റുമുള്ളവര്‍ പാദസംരക്ഷണത്തിനു വേണ്ട ശ്രദ്ധനല്‍കണം. പ്രമേഹം നിയന്തിക്കണം. പോഷക കുറവ് പരിഹരിക്കണം. മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കുക.

ബ്രെയിന്‍ ട്യൂമര്‍


മസ്തിഷ്‌കത്തിലുണ്ടാകുന്ന ഈ മുഴകള്‍ കാന്‍സര്‍ മൂലമോ അല്ലാതെയോ ഉണ്ടാകാം. മെനിഞ്ജസില്‍ നിന്നോ, മസ്തിഷ്‌കത്തില്‍ നിന്നോ മുഴകള്‍ ഉത്ഭവിക്കാം. ചിലപ്പോള്‍ ശരീരത്തിലെ മറ്റേതെങ്കിലും അവയവത്തില്‍ നിന്നും കാന്‍സര്‍ പടര്‍ന്ന് മസ്തിഷ്‌കത്തിലെത്താം. മെനിഞ്ജിയോമ, ഗ്ലെയോമ, ഗ്ലെയോബ്ലാസ്‌റ്റോമ എന്നിവയാണ് മസ്തിഷ്‌കത്തില്‍ സാധാരണ കണ്ടുവരുന്ന മുഴകള്‍. തലച്ചോറിനുള്ളിലെ മുഴവളര്‍ച്ച അവിടുത്തെ സമ്മര്‍ദം ഉയര്‍ത്തുന്നു.

തന്മൂലം കടുത്ത തലവേദന, ഛര്‍ദി, ഓക്കാനം എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. ഇത് ബാധിക്കുന്ന മസ്തിഷ്‌ക ഭാഗത്തെ അനുസരിച്ച് രോഗലക്ഷണങ്ങള്‍ക്കും മാറ്റം വരാം. സംസാരിക്കാനുള്ള തടസം, കാഴ്ചക്കുറവ്, വ്യക്തിത്വവ്യതിയാനങ്ങള്‍, ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് തളര്‍ച്ച, സന്നി എന്നിവ ലക്ഷണങ്ങളാണ്.

uploads/news/2019/04/299086/Neurology030419c.jpg

ഒടുവില്‍ അബോധാവസ്ഥയും, മരണവും വരെ സംഭവിക്കുന്നു. സി.ടി, എം.ആര്‍.ഐ, ബയോപ്‌സി എന്നിവ രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ശസ്ത്രക്രിയവഴി മുഴകള്‍ നീക്കം ചെയ്യാമെങ്കിലും മസ്തിഷ്‌കത്തിന് കേടുവരാമെന്നത്് ശസ്ത്രക്രിയയെ സങ്കീര്‍ണമാക്കുന്നു. ചില മുഴകള്‍ മുഴുവനായി നീക്കം ചെയ്യാന്‍ കഴിയാതെ വരുന്നു. ചിലപ്പോള്‍ റേഡിയോതെറാപ്പി വേണ്ടിവരും.

മയാസ്തീനിയ ഗ്രാവിസ്


20 - 40 വയസിനിടയിലുള്ള സ്ത്രീകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണിത്. നാഡികളില്‍ നിന്നുള്ള സംജ്ഞകള്‍ സ്വീകരിക്കുന്ന പേശികളിലെ റിസപ്‌റ്റേര്‍സിനെതിരെയുള്ള ആന്റിബോഡികള്‍ നഷ്ടപ്പെട്ട് ഇവ നശിക്കപ്പെടുന്നു.

കഴുത്തിനു താഴെയായി നെഞ്ചിന്‍ കൂടില്‍ സ്ഥിതി ചെയ്യുന്ന ലിംഫോയ്ഡ് ഗ്രന്ഥിയായ തൈമസിനെ ബാധിക്കുന്ന രോഗങ്ങള്‍, പെനിസിലാമിന്‍ തുടങ്ങിയ മരുന്നുകള്‍ എന്നിവ മയാസ്തീനിയ ഗ്രാവിസിനു കാരണമാകാം. മുഖത്തെയും, കഴുത്തിനു ചുറ്റിനും, കണ്ണിനു ചുറ്റിനുമുള്ള പേശികളേയുമാണ് ആദ്യംരോഗം ബാധിക്കുന്നത്.

ഇതു മൂലം കണ്‍പോളകള്‍ തനിയെ അടഞ്ഞുപോകുക, ഇരട്ട ദൃഷ്ടി, സംസാരത്തില്‍ വ്യതിയാനം, മുഖത്ത ഭാവഭേദങ്ങള്‍ തെളിയാതിരിക്കുക, ചവയ്ക്കാനും വിഴുങ്ങാനുമുള്ള പ്രയാസം എന്നിവയാണ് ലക്ഷണങ്ങള്‍. തുടര്‍ന്ന് കൈകാലുകളിലേയും ശ്വസനത്തിനാവശ്യമായ പേശികള്‍ക്കും ബലക്ഷയമുണ്ടാകുന്നതോടെ രോഗം ഗുരുതരമാകുന്നു.

ഇലക്‌ട്രോമയോഗ്രഫി, രക്തത്തിലെ പ്രത്യേക ആന്റിബോഡികളുടെ അളവു നിര്‍ണയിക്കല്‍, നെഞ്ചിന്റെ സി. ടി എന്നിവ വേണ്ടിവരും. സ്റ്റീറോയിഡുകള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതാണ് ചികിത്സ. പ്ലാസ്മാഫെറസിസ് എന്ന പ്രത്യേക ചികിത്സയും കൃത്രിമ ശ്വസന സംവിധാനവും ചിലപ്പോള്‍ വേണ്ടിവരും.

കാര്‍പാല്‍ ടണല്‍ സിന്‍ഡ്രോം


40 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ രോഗം കൂടുതലും പിടിപെടുന്നത്. കൈയുടെ മണിബന്ധം അഥവാ കണങ്കൈ എന്ന ഭാഗത്തുള്ള അസ്ഥികള്‍ മൂടികൊണ്ടുള്ള ഒരു സ്തരമുണ്ട്. ആ സ്തരത്തിനും അസ്ഥികള്‍ക്കും ഇടയിലുള്ള വീതികുറഞ്ഞ ഭാഗമാണ് കാര്‍പ്പല്‍ ടണല്‍.

കൈകളിലേക്കുള്ള സന്ധിയായ മീഡിയല്‍ നാഡി ഈ ടണലിലൂടെ കടന്നുപോകുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ ടണലിനു ചുറ്റും നീര്‍ക്കെട്ടുണ്ടാകുകയും മീഡിയല്‍ നാഡി ഞെരുക്കപ്പെടുകയും ചെയ്യുന്ന മൂലം കൈകളിലെ വിരലുകളില്‍ എരിച്ചില്‍, വേദന, മരവിപ്പ് മുതലായവയും, കൈകളിലെ പേശികള്‍ക്ക് ബലക്ഷയവും അനുഭവപ്പെടുന്നതിനെയാണ് കാര്‍പ്പല്‍ ടണല്‍ സിഡ്രോം എന്നുപറയുന്നത്.

uploads/news/2019/04/299086/Neurology030419b.jpg

രാത്രികാലങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നു. പ്രമേഹം, ഗര്‍ഭം, ചില സന്ധിവാതങ്ങള്‍, അസ്ഥിക്ക് ക്ഷയം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവ് എന്നിവ കാരണമായേക്കാം. ഔഷധ ചികിത്സകൊണ്ട് രോഗം മാറിയില്ലെങ്കില്‍ശസ്ത്രക്രിയ വഴി നാഡികള്‍ക്കു മേലുള്ള സമ്മര്‍ദം നീക്കം ചെയ്യേണ്ടിവരും.

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്


കൂടുതലും ചെറുപ്പക്കാരെ ബാധിക്കുന്ന രോഗമാണിത്. സുഷുമ്‌നയിലും, നാഡികളിലു മാണ് ഈ ബാധിക്കുന്നത്്. ഈ രോഗം പാരമ്പര്യമായി ഉണ്ടാകുന്നതാണ്. നാഡികളെ പൊതിയുന്ന ഒരു ആവരണമാണ് 'മയലിന്‍'. വികലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂലം ഈ മയലിന്‍ ആവരണങ്ങളില്‍ സുഷിരങ്ങള്‍ വീഴുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

ഇങ്ങനെ കേടാക്കപ്പെട്ട നാഡികളിലൂടെ വൈദ്യുത തരംഗങ്ങള്‍ ശരിയായി പ്രസരിക്കുകയില്ല. ഈ രോഗം കാലക്രമേണ ഗുരുതരമാകുകയോ ഇടവിട്ടിടവിട്ട് വന്നും, പോയും ഇരിക്കുന്നു. ഒപ്റ്റിക് നാഡിയെ ബാധിക്കുന്നതു മുലം കാഴ്ച തകരാറാണ് സാധാരണ ആദ്യലക്ഷണം. കൂടാതെ ശരീരത്തിന്റെ ഏതു ഭാഗത്തും മരവിപ്പ്, തുടുപ്പുകള്‍ അനുഭവപ്പെടുക, തളര്‍ച്ച, കൈള്‍ക്ക് ബലക്ഷയം, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപെടുക, സംസാരിക്കുമ്പോള്‍ വൈഷമ്യം എന്നിവ അനുഭവപ്പെടുന്നു.

എം.ആര്‍.ഐ പരിശോധനയിലൂടെ കേടായ മസ്തിഷ്‌ക ഭാഗങ്ങള്‍ തിരിച്ചറിയാനാകും. മറവി, വിഷാദം എന്നിവയും ഉണ്ടാകും. സി.എസ്.എഫ് പരിശോധന വേണ്ടിവരും. ഇന്റര്‍ ഫെറോണ്‍, കോര്‍ട്ടിക്കോസ്റ്റീറോയ്ഡ് എന്നിവ ഉപയോഗിച്ച് രോഗ ലക്ഷണം കുറയ്ക്കാം. ഫിസിക്കല്‍ തെറാപ്പി ചെയ്യുന്നത് പേശികളുടെ ബലത്തിന് സഹായകരമാണ്.

ഡോ. പി.വി

Ads by Google
Ads by Google
Loading...
TRENDING NOW