Saturday, August 24, 2019 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 02.00 AM

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ 200 ട്രെയിനി

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്‌ വിവിധ വിഭാഗങ്ങളിലായി എക്‌സിക്യൂട്ടീവ്‌ ട്രെയിനി (2019) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബാക്ക്‌ലോഗ്‌ ഒഴിവുകള്‍ ഉള്‍പ്പെടെ 200 ഒഴിവുകളുണ്ട്‌. ഗേറ്റ്‌ 2017/2018/2019 സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഏപ്രില്‍ ഒന്‍പതുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 23.
മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണികസ്‌, ഇന്‍സ്‌ട്രമെന്റേഷന്‍, സിവില്‍ വിഭാഗങ്ങളിലാണ്‌ ഒഴിവുകള്‍.
യോഗ്യത: കുറഞ്ഞത്‌ മൊത്തം 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ഏതെങ്കിലും ഒരു എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍ ബിഇ/ബിടെക്‌/ബിഎസ്സി (എന്‍ജിനീയറിംഗ്‌)
അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ്‌ എം.ടെക്‌ അനുബന്ധ വിഷയത്തില്‍ അംഗീകൃത ഗേറ്റ്‌-2017/2018/2019 സ്‌കോര്‍ നേടിയിരിക്കണം. നിബന്ധനകള്‍ക്കു വിധേയമായി അവസാനവര്‍ഷ എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 26 വയസ്‌. 2019 ഏപ്രില്‍ 23 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവു ലഭിക്കും. സ്‌റ്റൈപന്‍ഡ്‌: 35000 രൂപ.
അപേക്ഷാഫീസ്‌: 500 രൂപ. ജനറല്‍, ഒബിസി ഇഡബ്ല്യു.എസ്‌ എന്നീ വിഭാഗത്തില്‍പ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം ഫീസടച്ചാല്‍ മതി.
പരിശീലനം: ഒരു വര്‍ഷത്തെ പരിശീലനമാണ്‌ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ സയന്റിഫിക്‌ ഓഫീസര്‍/സി തസ്‌തികയില്‍ നിയമനം ലഭിക്കും.വിശദവിവരങ്ങള്‍ക്ക്‌: ന്ദന്ദന്ദ.ണ്മ്യദ്ധ്യന്റത്സനുനുത്സന്ഥ.്യഗ്ന.ദ്ധ

Ads by Google
Wednesday 03 Apr 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW