Tuesday, August 20, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 08.40 AM

എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി; വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

viral video

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. നിരവധി ആരാധകരാണ് സണ്ണിയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തുമായുള്ളത്. സണ്ണി ലിയോണി തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

ബോളിവുഡ് താരങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ള വൈറല്‍ ഭയനി എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സണ്ണി ലിയോണിക്കൊപ്പം വിരാട് കോഹ്ലി നടന്നു പോകുന്നത് പോലെയാണ് വീഡിയോ. വിരാട് തന്നെയോ എന്നത് സംശയത്തോടെയാണ് ആരാധകര്‍ നോക്കിയത്. വിരാട് കോഹ്ലിയുമായി വളരെയധികം സാദൃശ്യം തോന്നുന്ന മുഖമുള്ള ഒരു വ്യക്തിയാണ് സണ്ണിക്കൊപ്പം എയര്‍പോര്‍ട്ടില്‍ ലഗ്ഗേജ് കയ്യിലേന്തി നടക്കുന്നത്.

അതേസമയം സണ്ണി ലിയോണിനൊപ്പം കോഹ്ലിയല്ല, സണ്ണിയുടെ മാനേജര്‍ സണ്ണി രജനിയാണെന്നും വാദങ്ങളുണ്ട്. സണ്ണിയുടെ മാനേജര്‍ക്ക് വിരാടിന്റെ മുഖഛായുണ്ടെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല, വീഡിയോ എടുത്ത് വൈറലാക്കിയതിനും തന്നെ വിരാട് കോഹ്ലിയുമായി ഉപമിച്ചതിനും വൈറല്‍ ഭയനിയോട് സണ്ണി രജനി പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW