Sunday, August 04, 2019 Last Updated 16 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 08.08 AM

അറിയണം ചെറുചണ വിത്തിന്റെ ഗുണങ്ങള്‍, മത്സ്യം കഴിക്കാത്തവര്‍ക്ക് ഹൃദയാരോഗ്യത്തിന് അത്യുത്തമം

flax seed

കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഫ്ളാക് സീഡ് അഥവാ ചെറുചണവിത്ത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ്. ഹൃദയാരോഗ്യത്തിന് മികച്ചതായ ഒമേഗ 3 ഫാറ്റി ആസിഡ് ചെറുചണവിത്തില്‍ ധാരാളമുണ്ട്. ഫ്ലാക്സ് സീഡ്സ് എന്നറിയപ്പെടുന്ന ചെറുചണവിത്ത് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. ഇരുണ്ട തവിട്ടോ, മഞ്ഞയോ നിറമുള്ള ഇവ കാന്‍സറിനെ പ്രതിരോധിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ളത് മത്സ്യത്തിലാണ്. അതിനാല്‍ മത്സ്യം കഴിയ്ക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് യഥേഷ്ടം ലഭിക്കാന്‍ ഫ്ളാക് സീഡ് അത്യുത്തമമാണ്. കൊളസ്‌ട്രോളും അമിതവണ്ണവും കുറയ്ക്കാന്‍ ഇതിന് സാധിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ഫ്ളാക്സ് സീഡ് ഇട്ടു തിളപ്പിയ്ക്കുക. രാത്രിയില്‍ തിളപ്പിച്ചുവച്ച ഈ വെള്ളം രാവിലെ വെറുംവയറ്റിലും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പും കുടിച്ചാല്‍ അമിതവണ്ണം കുറയും. ഇതിലുള്ള സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബറുകളാണ് തടി കുറയ്ക്കുന്നത്. എല്ലാ ദഹനപ്രശ്നങ്ങളും ഇത് ഇല്ലാതാക്കുന്നു. ഇതിലുള്ള ലിഗ്നന്‍ എന്ന ഘടകം പ്രമേഹം ഭേദമാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഇത്. കാരണം കുഞ്ഞിന്റെ ആരോഗ്യത്തിന് ഒമേഗ 3 ഫാറ്റി ആസിഡ് അനിവാര്യമാണ്. ഫ്ളാക്സ് സീഡിലെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ചര്‍മത്തിന് ഉത്തമമാണ്. മലബന്ധം ഒഴിവാക്കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കഴിക്കാന്‍ താല്‍പര്യം ഇല്ല എങ്കില്‍ ചെറുചണവിത്ത് ഉണക്കി പൊടിച്ച് വയ്ക്കുക. പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത ഈ പൊടി കഴിക്കുന്ന എല്ലാ ഭക്ഷത്തിലും ചേര്‍ത്ത് കഴിക്കാം. ഗര്‍ഭകാലത്ത് വളരെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വിരേചന ഔഷധമാണ് ഇത്. ചണവിത്ത് കഴിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കകയും വേണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW