Sunday, August 25, 2019 Last Updated 48 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

കള്ളപ്പണക്കേസില്‍ റോബര്‍ട്ട്‌ വാധ്‌രയ്‌ക്കു മുന്‍കൂര്‍ജാമ്യം

uploads/news/2019/04/298627/d5.jpg

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിസിനസ്‌ പ്രമുഖനും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്‌ വാധ്‌രയ്‌ക്കു മുന്‍കൂര്‍ജാമ്യം.
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു ഡല്‍ഹിയിലെ സി.ബി.ഐ. പ്രത്യേകകോടതി വാധ്‌രയ്‌ക്കും സഹായി മനോജ്‌ അറോറയ്‌ക്കും ജാമ്യമനുവദിച്ചത്‌. ഇരുവരും അഞ്ചുലക്ഷം രൂപവീതം ജാമ്യത്തുക കെട്ടിവയ്‌ക്കണം.വിദേശയാത്രകള്‍ക്കു കോടതിയുടെ അനുമതി വാങ്ങണമെന്നതും ജാമ്യവ്യവസ്‌ഥകളില്‍ ഉള്‍പ്പെടും. തെളിവുകള്‍ അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്‌. അന്വേഷണോദ്യോഗസ്‌ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. നിലവില്‍ വാധ്‌രയും അറോറയും ഈ കേസില്‍ ഇടക്കാലജാമ്യത്തിലായിരുന്നു. ലണ്ടനില്‍ വാധ്‌ര 19 കോടി പൗണ്ടിന്‌ ഭൂമി വാങ്ങിയെന്ന ആരോപണമാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അന്വേഷിക്കുന്നത്‌. എന്നാല്‍, കേസ്‌ രാഷ്‌ട്രീയപ്രേരിതമാണെന്നു കോണ്‍ഗ്രസ്‌ ആരോപിക്കുന്നു. വാധ്‌രയ്‌ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ്‌. തുള്‍സി ഹാജരായി.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW