Friday, August 23, 2019 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

രാഹുലിനെ എതിരിടാന്‍ തുഷാര്‍

uploads/news/2019/04/298626/d3.jpg

ന്യൂഡല്‍ഹി: വയനാട്ടില്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ്‌. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. തൃശൂരില്‍ പ്രചാരണം തുടങ്ങിയിരുന്ന തുഷാര്‍, രാഹുല്‍ ഗാന്ധിയുടെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെയാണു വയനാട്ടിലേക്കു മാറിയത്‌.
ഊര്‍ജസ്വലനായ യുവനേതാവ്‌, വികസനത്തോടും സാമൂഹിക നീതിയോടും ബി.ജെ.പിക്കുള്ള പ്രതിബദ്ധതയുടെ പ്രതീകം എന്നീ വിശേഷണങ്ങളോടെ ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായാണ്‌ തുഷാറിന്റെ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌. തുഷാറിനൊപ്പം എന്‍.ഡി.എ. കേരളത്തിലെ രാഷ്‌ട്രീയ ബദലാകുമെന്നും ഷാ പറഞ്ഞു.
ബി.ഡി.ജെ.എസ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പൈലി വാത്യാട്ടിനെ നീക്കിയാണ്‌ തുഷാര്‍ വയനാട്ടിലെത്തുന്നത്‌. വയനാട്ടിലെ മത്സരം താനും കോണ്‍ഗ്രസ്‌ അധ്യക്ഷനും തമ്മിലായിരിക്കുമെന്നു തുഷാര്‍ പറഞ്ഞു.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW