Saturday, August 24, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Apr 2019 01.24 AM

കൈപിടിക്കാന്‍ വിസമ്മതിച്ചത്‌ രാഹുല്‍ ഗാന്ധി: കെജ്രിവാള്‍

വിശാഖപട്ടണം: ഡല്‍ഹിയില്‍ ബി.ജെ.പി. വിരുദ്ധ സഖ്യം യാഥാര്‍ഥ്യമാകാത്തതിനു പിന്നില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിഷേധാത്മക സമീപനമാണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാള്‍.
ബി.ജെ.പിയെ അധികാരത്തില്‍നിന്നകറ്റാന്‍ കോണ്‍ഗ്രസുമായി സഖ്യനീക്കങ്ങള്‍ക്കു തയാറായിരുന്നു. എന്നാല്‍ തങ്ങളുമായി കൈകോര്‍ക്കാന്‍ രാഹുലിനു താല്‍പര്യമുണ്ടായിരുന്നില്ലെന്ന്‌ വിശാഖപട്ടണം വിമാനത്താവളത്തില്‍ കെജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സഖ്യനീക്കങ്ങള്‍ക്കു ആം ആദ്‌മി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നില്ലെന്ന ഡല്‍ഹി യൂണിറ്റ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ സുപ്രധാന നേതാവല്ലെന്നും രാഹുല്‍ ഗാന്ധിയുമായാണു തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

Ads by Google
Tuesday 02 Apr 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW