Friday, August 23, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.47 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(1)

uploads/news/2019/04/298515/nithyam.jpg

മേടം - വ്യാപാരികള്‍ക്ക്‌ വാരം ഗുണകരമല്ല. സഹോദരങ്ങള്‍ അനുകൂലമായി പെരുമാറും. പരിശ്രമത്തിനനുസരിച്ച്‌ വിജയമുണ്ടാകും.
ഇടവം - പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മനോധൈര്യം വര്‍ധിക്കും. കൃഷിക്കാര്‍ക്ക്‌ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.
മിഥുനം - സ്‌ത്രീജനങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. പൊതുവേ സന്തോഷകരമായ പരിതസ്‌ഥിതിയായിരിക്കും.
കര്‍ക്കടകം - ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. വിദേശത്തുള്ളവര്‍ക്ക്‌ വാരം ഗുണകരമാണ്‌. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
ചിങ്ങം - ഔദ്യോഗികമായി നേട്ടങ്ങളുണ്ടാകും. പ്രതികൂല പരിതസ്‌ഥിതികളെ തരണം ചെയ്യാന്‍ സാധിക്കും. ധാര്‍മിക കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
കന്നി - പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയും. പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം മറികടക്കും. സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കും.
തുലാം - ജോലിസംബന്ധമായി ദൂരയാത്രകള്‍ ആവശ്യമാകും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കും. ആത്മീയകാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും.
വൃശ്‌ചികം - പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കും. ദാമ്പത്യസുഖം വര്‍ധിക്കും. കലാകാരന്മാര്‍ക്ക്‌ കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.
ധനു - സാഹസികകൃത്യങ്ങളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. യാത്രകൊണ്ട്‌ പ്രയോജനമുണ്ടാകും.
മകരം - കുറേക്കാലമായി വച്ചു പുലര്‍ത്തുന്ന ആഗ്രഹങ്ങള്‍ സാധിക്കും. അലങ്കാര വസ്‌തുക്കള്‍ സമ്പാദിക്കാനാകും. പൊതുപ്രവര്‍ത്തകര്‍ ആരോപണങ്ങളെ മറികടക്കും.
കുംഭം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. സന്താനങ്ങള്‍ക്ക്‌ ശ്രേയസ്സ്‌ വര്‍ധിക്കും. ബിസിനസ്സുകാര്‍ക്കു നേട്ടങ്ങളുണ്ടാകും.
മീനം - ഭാവിയില്‍ നേട്ടമുണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ പ്രേമാഷന്‍ പ്രതീക്ഷിക്കാം.

അനില്‍ പെരുന്ന - 9847531232

Ads by Google
Monday 01 Apr 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW