Thursday, August 22, 2019 Last Updated 51 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

രാഹുലിന്റെ വരവ്‌; ഇവരുടെ പ്രതികരണം

അമേഠിയിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി അവിടുത്തെ വോട്ടര്‍മാര്‍ ചോദിക്കുമെന്നു ഭയന്നാണു രാഹുല്‍ വയനാട്ടിലേക്ക്‌ ഓടി രക്ഷപ്പെട്ടത്‌. അമേഠിക്കുവേണ്ടി രാഹുല്‍ ചെയ്‌തകാര്യങ്ങള്‍ നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. രാഷ്‌ട്രീയ ധ്രുവീകരണമുണ്ടാക്കി വിജയിക്കാനാണു രാഹുല്‍ കേരളത്തിലേക്ക്‌ പോയത്‌.
- അമിത്‌ ഷാ
ബി.ജെ.പി. അധ്യക്ഷന്‍

ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ ദൗത്യത്തിന്‌ എതിരാണു കേരളത്തിലെ മത്സരം. കേരളത്തില്‍ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌ ഇടതുപാര്‍ട്ടികളുടെ പരാജയമാണ്‌. ഈ നീക്കത്തെ പരാജയപ്പെടുത്തും.
- പ്രകാശ്‌ കാരാട്ട്‌ (സി.പി.എം.
മുന്‍ ജനറല്‍ സെക്രട്ടറി ).

കേരളത്തില്‍ ബി.ജെ.പി. ഒരു ശക്‌തിയേയല്ല. കേരളത്തിലെ മത്സരത്തിലൂടെ കോണ്‍ഗ്രസ്‌ എന്ത്‌ സന്ദേശമാണു നല്‍കാന്‍ ഉദ്ദേശിക്കുന്നത്‌?. രാജ്യത്തെ ജനത്തോട്‌ രാഹുല്‍ ഉത്തരം പറയണം. വയനാട്ടിലെ സി.പി.ഐ. സ്‌ഥാനാര്‍ഥിയെ പിന്‍വലിക്കില്ല.
- ഡി. രാജ
സി.പി.ഐ. നേതാവ്‌

വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിലൂടെ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണു കോണ്‍ഗ്രസ്‌ ശ്രമം. ബി.ജെ.പിയെ ആക്രമിക്കുന്നതിനു പകരം ബി.ജെ.പി. വിരുദ്ധ കക്ഷികളെ തകര്‍ക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം.
- ഗോപാല്‍ റായ്‌
എ.എ.പി.)

അമേഠിയില്‍ രാഹുല്‍ വെല്ലുവിളി നേരിടുകയാണ്‌. ഇതേത്തുടര്‍ന്നു കപ്പല്‍ ഉപേക്ഷിച്ചു കപ്പിത്താന്‍ രക്ഷപ്പെടുകയാണ്‌ ഉണ്ടായത്‌.
- കേന്ദ്രമന്ത്രി
രവി ശങ്കര്‍ പ്രസാദ്‌.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW