Monday, August 26, 2019 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 08.35 PM

'മംഗള്‍സൂത്രയ്ക്ക് പകരം കുരിശ് ധരിച്ച് പ്രിയങ്ക, എന്നിട്ട് ഗംഗയുടെ മകളാണെന്ന് വാദം' :വ്യാജന്‍ വന്ന വഴി ഇതാണ്

Priyanka,  Viral Post

തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നതോടെ വ്യാജ പ്രചരണവും അപവാദ പ്രചരണവും കൊഴുക്കുകയാണ്. പഴയ വ്യാജ പ്രചരണങ്ങള്‍ വരെ പൊടി തട്ടിയെടുത്താണ് സൈബര്‍ ആക്രമണങ്ങളും പെരുകുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് എതിരാളികള്‍ക്ക് പേടിസ്വപ്നമായി പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശത്തോടെ പ്രിയങ്കയേയും വ്യാപകമായി അക്രമിച്ചു തുടങ്ങി. എഐസിസി ജനറല്‍ സെക്രട്ടറിയായി യുപിയുടെ ബിജെപി കോട്ട ഇളക്കാനുള്ള പ്രിയങ്കയുടെ നീക്കങ്ങളെ അപവാദ പ്രചരണങ്ങളിലൂടെയും എതിരാളികള്‍ നേരിടുകയാണ്.

ഒന്നാം നമ്പര്‍ വ്യാജ കുടുംബം എന്ന കുറിപ്പോടെ കറുത്ത നിറമുള്ള കുരിശ് ധരിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ചിത്രമാണ് ഒടുവില്‍ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. രാസഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക മംഗള്‍സൂത്രയ്ക്ക് പകരം കുരിശ് കഴുത്തിലണിഞ്ഞിരിക്കുന്നു. ഗംഗയുടെ മകഴാണെന്നാണ് ഇവരുടെ അവകാശവാദം. എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പ്രചരിക്കുന്നത്.

Priyanka,  Viral Post

Priyanka,  Viral Post

ചിത്രത്തിന് രണ്ടു വര്‍ഷത്തെ പഴക്കമുണ്ട്. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് റായ്ബറേലിയില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. ഗെറ്റി ഇമേജിസുവേണ്ടി സഞ്ജയ് ഖനോജിയ എന്നയാളാണ് ചിത്രം പകര്‍ത്തിയത്. എന്നാല്‍ യഥാര്‍;്ഥ ചിത്രത്തില്‍ വെള്ളിനിറത്തിലുള്ള ലോക്കറ്റാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. പിന്നീട് കുരിശ് ചേര്‍ത്ത് എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW