Tuesday, August 20, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 08.28 PM

പാലക്കാടും തിരുവനന്തപുരത്തും കുഴഞ്ഞുവീണ് മരണം; സൂര്യാഘാതമെന്ന് സംശയം

uploads/news/2019/03/298188/death.jpg
പാലക്കാട് മരിച്ച ചിന്നമ്മാള്‍

പാലക്കാട്/തിരുവനന്തപുരം: പാലക്കാടും തിരുവനന്തപുരത്തും കുഴഞ്ഞുവീണ് മരണം. പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളിയും തിരുവനന്തപുരത്ത് കര്‍ഷകനുമാണ് മരിച്ചത്. വടകരപ്പതി നല്ലൂര്‍ സ്വദേശി ചിന്നമ്മാള്‍ (78) ആണ് പാലക്കാട് മരിച്ചത്. സുര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം.

തിരുവനന്തപുരത്ത് പാറശാല മുറിയതോട്ടം സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഉണ്ണികൃഷ്ണന്റെ മരണവും സൂര്യാഘാതമാണെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കുഴഞ്ഞുവീണ ഉണ്ണികൃഷ്ണനെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW