Monday, August 19, 2019 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 30 Mar 2019 12.29 PM

അമിത വേഗത്തില്‍ വാഹനം ഓടിച്ചു ; സച്ചിനും പിടിവീണു

sachin tendulkar stopped by the police for speeding car

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശമായി പാലിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇതേ സച്ചിനെ ട്രാഫിക് നിയമം തെറ്റിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇക്കാര്യം സച്ചിന്‍ തന്നെയാണ് തുറന്ന് പറഞ്ഞത്. അമിതവേഗത്തിനാണ് തന്നെ പൊലീസ് പിടിച്ചതെന്ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ സച്ചിന്‍ പറയുന്നു.

'' 1992-ല്‍ ലണ്ടനിലാണ് സംഭവം നടന്നത്. യോക്ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ന്യൂകാസിലിലെ മത്സരം കഴിഞ്ഞ് യോക്ഷെയറിലേക്ക് പോകുന്ന വഴിയാണ് പൊലീസ് പിടിച്ചത്. കൂടുതല്‍ സുരക്ഷിതമാണല്ലോ എന്നു കരുതി പൊലീസിന്റെ പുറകെ പോകുമ്പോഴായിരുന്നു അമിതവേഗം എടുത്തത്. പൊലീസുകാരന്‍ 50 മൈല്‍ വേഗം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, അത് മനസിലാകാതിരുന്നതിനാല്‍ അതേ വേഗത തുടരുകയും ചെയ്തു. തുടര്‍ന്നാണ് പോലീസുകാര്‍ തന്നെ തടഞ്ഞു നിര്‍ത്തിയത്'' - സച്ചിന്‍ പറയുന്നു.

എന്നാല്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന ആദ്യത്തെ യോക്ഷെറുകാരനല്ലാത്ത വ്യക്തിയാണെന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കി വെറുതേ വിടുകയായിരുന്നുവെന്നും സച്ചിന്‍ വ്യക്തമാക്കുന്നു. അശ്രദ്ധയോടെ വാഹനങ്ങള്‍ ഓടിക്കുന്നവരെ കാണുകയാണെങ്കില്‍ നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കാന്‍ നിര്‍ദേശം നല്‍കുന്ന താരത്തിനാണ് ഈ അബന്ധം സംഭവിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW