Monday, August 19, 2019 Last Updated 29 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 01.42 AM

അര്‍ധ സര്‍ക്കാര്‍ സ്‌ഥാപനത്തില്‍ 62 ഒഴിവ്‌

കൊച്ചിയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്‌ഥാപനത്തില്‍ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. 62 ഒഴിവുകളുണ്ട്‌. തസ്‌തിക ഒഴിവ്‌: ശമ്പളം എന്നിവ ചുവടെ.
ജൂനിയര്‍ സേഫ്‌റ്റി ഇന്‍സ്‌പെക്‌ടര്‍ (ഒഴിവ്‌-മൂന്ന്‌): 60 ശതമാനം മാര്‍ക്കോടെ (എസ്‌.സി/എസ്‌.ടി/പി.ഡബ്ല്യു.ബിഡി 55 ശതമാനം). മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ്‌ ഡിപ്ലോമ ഏതെങ്കിലും കമ്പനിയിലോ പൊതുമേഖലാ സ്‌ഥാപനത്തിലോ നാലുവര്‍ഷത്തെ പ്രവൃത്തി പരിചയം. 19,200 രൂപ.
ഫാബ്രിക്കേഷന്‍ അസിസ്‌റ്റന്റ്‌ (ഷീറ്റ്‌ മെറ്റല്‍ വര്‍ക്കര്‍)(ഒഴിവ്‌-ആറ്‌): എസ്‌.എസ്‌.എല്‍.സി. ഐ.ടി.ഐ (എന്‍ടിസി) എന്‍.എ.സി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ ഫിറ്റര്‍ പൈപ്പ്‌് (പ്ലംബര്‍) (ഒഴിവ്‌-25): എസ്‌.എസ്‌.എല്‍.സി. ഐ.ടി.ഐ (എന്‍.ടിസി)പ്ലംബര്‍ ട്രേഡിലുള്ള എന്‍.എസി മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
സേഫ്‌റ്റി അസിസറ്റന്റ്‌ (ഒഴിവ്‌-10): എസ്‌.എസ്‌.എല്‍.സിയും ഇന്‍ഡസ്‌ട്രിയില്‍ സേഫ്‌റ്റിയിലുള്ള ഒരു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ (ഷിപ്പ്‌റൈറ്റ്‌ വുഡ്‌) (ഒഴിവ്‌-രണ്ട്‌): എസ്‌.എസ്‌.എല്‍.സിയും ഐ.ടി.ഐ (എന്‍.ടി.സി)കാര്‍പെന്‍റര്‍ ട്രേഡിലുള്ള എന്‍.എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ (പെയിന്‍റര്‍) (ഒഴിവ്‌: മൂന്ന്‌): എസ്‌.എസ്‌.എല്‍.സിയും ഐ.ടി.ഐ (എന്‍.ടി.സി) പ്രസ്‌തുത ട്രേഡിലുള്ള എന്‍എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ, 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ (ഇലക്‌ട്രോണിക്‌ മെക്കാനിക്ക്‌) (ഒഴിവ്‌-മൂന്ന്‌): എസ്‌.എസ്‌.എല്‍.സിയും ഐടിഐ (എന്‍ടിസി) പ്രസ്‌തുത ട്രേഡിലുള്ള എന്‍എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം. 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ (ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്ക്‌) (ഒഴിവ്‌-രണ്ട്‌) എസ്‌.എസ്‌.എല്‍.സിയും ഐ.ടി.ഐ (എന്‍.ടി.സി പ്രസ്‌തുത ട്രേഡിലുള്ള എന്‍.എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
ഔട്ട്‌ഫിറ്റ്‌ അസിസ്‌റ്റന്റ്‌ (മെക്കാനിക്ക്‌ മോട്ടോര്‍ വെഹിക്കിള്‍) (ഒഴിവ്‌-രണ്ട്‌): എസ്‌എസ്‌എല്‍സിയും ഐടിഐ/എന്‍.ടിസി പ്രസ്‌തുത ട്രേഡിലുള്ള എന്‍എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
ഷിപ്പ്‌ ഡിസൈന്‍ അസിസ്‌റ്റന്റ്‌ (ഇന്‍സ്‌ട്രുമെന്‍റഷന്‍) (ഒഴിവ്‌-രണ്ട്‌): എസ്‌.എസ്‌.എല്‍.സിയും 60 ശതമാനം മാര്‍ക്കോടെ (എസ്‌.സി/എസ്‌.ടി/പി.ഡബ്ല്യുബിഡി 55 ശതമാനം) ഇന്‍സ്‌ട്രുമെന്‍േറഷനിലുള്ള മൂന്നുവര്‍ഷത്തെ എന്‍ജിനീയറിംഗ്‌ ഡിപ്ലോമ. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
എയര്‍ കണ്ടീഷനര്‍ ടെക്‌നീഷന്‍ (ഒഴിവ്‌-നാല്‌): എസ്‌.എസ്‌.എല്‍.സി, ഐടിഐ (എന്‍.ടി.സി) പ്രസ്‌തുത ട്രേഡിലുള്ള എന്‍.എസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. 18,400 രൂപ.
പ്രായം: 2019 ഫെബ്രുവരി 13-ന്‌ 18-30 വയസ്‌. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ചില്‍ ഏപ്രിന്‍ 22-ന്‌ മുന്‍പ്‌ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം.

Ads by Google
Thursday 28 Mar 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW