Wednesday, August 07, 2019 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 04.19 PM

വീടിനുള്ളില്‍ സ്ഥലമില്ലേ ?

''ചെറിയ വീടാണെങ്കിലും മുറികളുടെ വലിപ്പത്തിനനുസരിച്ച് ഫര്‍ണ്ണിച്ചര്‍ സെറ്റ് ചെയ്താല്‍ വീട് മനോഹരമാകും. സ്ഥലമില്ലെന്ന പരാതിയും ഒഴിവാക്കാം. ''
uploads/news/2019/03/297451/interior270319.jpg

പുതിയ വീട് വയ്ക്കുമ്പോള്‍ ഭംഗിയുള്ള ഫര്‍ണ്ണിച്ചറുകളും വാള്‍പെയിന്റിംഗുകളുമൊക്കെ വാങ്ങുന്നത് പതിവാണ്. ഇവ അറേഞ്ച് ചെയ്തുതുടങ്ങുമ്പോഴാണ് വീടിനുള്ളില്‍ പകുതി സാധനങ്ങള്‍ പോലുമിടാനുള്ള സ്ഥലമില്ലെന്ന് മനസിലാകുന്നത്. സ്ഥലപരിമിതി മറികടക്കാനുള്ള ചില മാര്‍ഗങ്ങളിതാ.

സിറ്റ് ഔട്ട്, ഡൈനിങ് റൂം


സിറ്റ് ഔട്ടില്‍ ഹാന്‍ഡ് റെയിലുകള്‍ ഒഴിവാക്കി പകരം ഇഷ്ടികയോ വെട്ടുകല്ലോ കൊണ്ട് അരമതില്‍ പണിതാല്‍ ഇരിക്കാനുള്ള സ്ഥലമായി. ഇതിനകം പൊള്ളയാക്കി അടപ്പുവച്ചാല്‍ നല്ലൊരു കബോര്‍ഡുമായി. കാര്‍ പോര്‍ച്ചിന്റെ ഭിത്തിയോട് ചേര്‍ന്നും കബോര്‍ഡുകള്‍ നല്ലതാണ്. വണ്ടിയുടെ എഞ്ചിന്‍ പാര്‍ട്സുകള്‍ ഇവിടെ സൂക്ഷിക്കാം.

ഡൈനിങ് ഹാളില്‍ നാലോ അഞ്ചോ പേരുള്ള കുടുംബത്തിന് മൂന്നടി നീളമുള്ള തീന്‍മേശ ധാരാളം. കസേര ടേബിളിന് ഉള്ളിലേക്ക് തള്ളിവയ്ക്കാവുന്ന രീതിയില്‍ ഉള്ളതാണെങ്കില്‍ അതുവഴിയും സ്ഥലം ലാഭിക്കാം. പുള്‍ഔട്ട് (പുറത്തേക്ക് വലിക്കുന്ന) തീന്‍മേശകളും വിപണിയിലുണ്ട്.

മൂന്നോ നാലോ പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ടേബിള്‍ വീട്ടില്‍ കൂടുതല്‍ അതിഥികള്‍ വന്നാല്‍ വലിച്ചുനീട്ടി വലിപ്പം കൂട്ടാവുന്നതരമാണിത്. താഴേക്ക് മടക്കാവുന്ന തരത്തില്‍ വിജാഗിരി പിടിപ്പിച്ച തട്ടുകളോട് കൂടിയ ഡൈനിങ് ടേബിളുകളുമുണ്ട്.

കൂടുതല്‍ പേര്‍ ഭക്ഷണം കഴിക്കാനുള്ളപ്പോള്‍ തട്ടുകള്‍ ഉയര്‍ത്തിവച്ചാല്‍ മതി. ഡൈനിങ് ടേബിളില്‍ മുകള്‍ഭാഗത്തുനിന്ന് താഴേക്ക് തുറക്കാവുന്ന തരത്തില്‍ കബോര്‍ഡ് പിടിപ്പിച്ചാല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഇതിനകത്ത് സൂക്ഷിക്കാം.
കിടപ്പുമുറി

ബെഡ്‌റൂം


വീതി കൂടിയ കിടപ്പുമുറിയേക്കാള്‍ നീളം കൂടുതലുള്ളതാണ് നല്ലത്. ശരിയായ സ്ഥലവിനിയോഗത്തിന് ഇത് സഹായിക്കും. അധികമായി കിട്ടുന്ന സ്ഥലത്ത് ഡ്രസ്സിങ് ടേബിള്‍, അയണിങ് ടേബിള്‍ എന്നിവ ഇടാം. കട്ടിലിന്റെ അടിവശം കബോര്‍ഡുകളായി തിരിക്കാം.

ഏതെങ്കിലും ഒരരികു ചേര്‍ന്ന് കട്ടിലിടുന്നതിനു പകരം മുറിയുടെ നടുവിലായി ബെഡ്ഡുകള്‍ സജ്ജീകരിച്ചാല്‍ ഇതിന്റെ ഇരുവശങ്ങളിലായി സൈഡ് ടേബിളുകള്‍ ഇട്ട് ആവശ്യത്തിന് കബോര്‍ഡുകള്‍ നല്‍കിയാല്‍ ബുക്കുകളും മറ്റും സൂക്ഷിക്കാം. പ്രത്യേകം ഡ്രസ്സിങ് ടേബിളില്ലാത്ത കിടപ്പുമുറിയില്‍ ചുവരലമാരിയുടെ വാതിലില്‍ കണ്ണാടി പിടിപ്പിച്ചാല്‍ നന്നായിരിക്കും. ഇതിന്റെ താഴെ മടക്കിവയ്ക്കാവുന്ന ഒരു തട്ടുകൂടി വെച്ചാല്‍ ഒരു മിനി ഡ്രെസ്സിങ് ടേബിള്‍ റെഡി.

uploads/news/2019/03/297451/interior270319a.jpg

ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള വീടാണെങ്കില്‍ ബങ്ക് ബെഡ്ഡുകള്‍ നന്നായിരിക്കും. ഒന്നിനു മുകളില്‍ ഒന്നായുള്ള ഇരട്ടക്കട്ടിലുകള്‍ മുറിക്കുള്ളില്‍ കൂടുതല്‍ സൗകര്യത്തിന് സഹായിക്കും. കിടപ്പുമുറിയുടെയും ബാത്ത്റൂമിന്റെയും വാതിലുകള്‍ ഒരേ ദിശയില്‍ വരുന്നതാണ് നല്ലത്. വാതിലുകള്‍ വിലങ്ങനെ (ക്രോസ് ചെയ്ത്) വന്നാല്‍ മുറിയില്‍ ഇടപഴകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. സ്ഥലസൗകര്യവും കുറയും.

കട്ടിലിനടുത്തുള്ള ജനലിന്റെ പടി വീതി കൂട്ടിയാല്‍ ഇരിക്കാനുള്ള ഇടമായി. നീളംകൂടി കൂട്ടിയാല്‍ വിശ്രമനേരത്ത് കിടക്കാം. ആവശ്യത്തിന് ജനല്‍ പുറത്തേക്ക് തള്ളിപ്പണിതാല്‍ മതി. അതിഥികള്‍ കൂടുതലുള്ളപ്പോള്‍ കൊച്ചുകട്ടിലായും ജനല്‍പ്പടി ഉപകാരപ്പെടും. കുഷ്യനിട്ടാല്‍ നല്ല ഇരിപ്പിടമായി. ഉയരം കുറച്ചു പണിതാല്‍ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനുമുള്ള ഇടമായും ഉപയോഗിക്കാം.

സ്വീകരണമുറി


ആവശ്യത്തില്‍ കൂടുതല്‍ ഫര്‍ണിച്ചര്‍ സ്വീകരണമുറിയില്‍ ഇട്ടാല്‍ മുറിയുടെ മൊത്തത്തിലുള്ള ഭംഗിയെ ബാധിക്കും. മുറിയിലെ സൗകര്യം കുറയുകയും ചെയ്യും. വന്‍വില കൊടുത്ത് സെറ്റിയും മറ്റും വാങ്ങുന്നതിനു പകരം സിമന്റുകൊണ്ട് ഇരിപ്പിടം വാര്‍ത്തിട്ടാല്‍ പണം ലാഭിക്കാം. മുറിക്ക് ഒതുക്കവും കിട്ടും. അതിനകം അറപോലെ പണിതാല്‍ പത്രവും മാസികകളും വയ്ക്കാം. അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ വഴികള്‍ (പാസേജുകള്‍) ഒഴിവാക്കി വേണം സ്വീകരണമുറിയില്‍ ഫര്‍ണിച്ചറുകള്‍ക്ക് സ്ഥാനം നിശ്ചയിക്കാന്‍. അല്ലെങ്കില്‍ അസൗകര്യമാകും ഫലം.

സ്‌റ്റെയര്‍കേസ്


കുറച്ചു സ്ഥലം മാത്രം വേണ്ടിവരുന്ന വീതി കുറഞ്ഞ സ്പെഷ്യല്‍ സ്‌റ്റെയര്‍കേസുകളാണ് വലുപ്പം കുറഞ്ഞ വീടുകള്‍ക്ക് നല്ലത്. സ്‌റ്റെയര്‍കേസുകളുടെ അടിഭാഗത്ത് തയ്യല്‍മെഷീന്‍, വാഷിങ് മെഷീന്‍, അയണിങ് ടേബിള്‍ എന്നിവ വയ്ക്കാം. അല്ലെങ്കില്‍ അലമാരകള്‍ പണിയാം. വേണമെങ്കില്‍ പൂജാമുറിയാക്കി മാറ്റാം. ആദ്യത്തെ കുറച്ച് പടികള്‍ക്കുശേഷം, ഭിത്തി കെട്ടിത്തിരിച്ചാല്‍ ബെഡ്റൂമില്‍നിന്നോ ഹാളില്‍നിന്നോ ഉള്ള ബാത്ത് റൂമാക്കി മാറ്റാനും കഴിയും. ഡൈനിങ് റൂമില്‍ വാഷ്ബേസിനുകള്‍ വേണമെന്നുള്ളവര്‍ അതിനുള്ള സ്ഥലമായും ഇവിടം ഉപ
യോഗിക്കാം.

ബാത്്‌റൂം


വലുപ്പം കൂടിയ ബാത്‌റൂമുകളോട് ഇപ്പോള്‍ ആരും താത്പര്യം കാണിക്കാറില്ല. ബാത്ത് റൂമുകളില്‍ വെറ്റ് ഏരിയയും (വെള്ളം തട്ടുന്ന സ്ഥലം) ഡ്രൈ ഏരിയയും (വെള്ളം തട്ടാത്ത സ്ഥലം) ഉണ്ട്. നീളത്തിലുള്ള ബാത്ത് റൂമാണെങ്കില്‍ സ്ഥലനഷ്ടം കുറേ ലാഭിക്കാം. ബാത്ത് റൂമില്‍ വെള്ളം വീഴാത്ത മൂലകളില്‍ കബോര്‍ഡുകള്‍ പിടിപ്പിച്ചാല്‍ തോര്‍ത്തും സോപ്പുമൊക്കെ സൂക്ഷിക്കാന്‍ സ്ഥലമായി.

ക്ലോസറ്റ് മുറിയുടെ നടുക്കായിരിക്കരുത്. അങ്ങനെയായാല്‍ ബാത്ത് റൂമില്‍ നിന്നു തിരിയാന്‍ സാധിക്കില്ല. വാഷ്ബേസിനു താഴെയുള്ള സ്ഥലത്ത് സ്‌റ്റോറേജിനുള്ള സൗകര്യം ഒരുക്കിയാല്‍ എണ്ണ, സോപ്പ്, തോര്‍ത്ത് എന്നിവയൊക്കെ ഇതില്‍ വയ്ക്കാം.

uploads/news/2019/03/297451/interior270319b.jpg

അടുക്കള


സ്‌റ്റോറേജ് ഏരിയ (ഫ്രിഡ്ജ്), കുക്കിങ് ഏരിയ (അടുപ്പ്, സ്റ്റൗ), വാഷിങ് ഏരിയ (സിങ്ക്) ഇവയുടെ ശരിയായ ക്രമീകരണമാണ് അടുക്കളയുടെ സ്ഥലസൗകര്യത്തെ നിര്‍ണയിക്കുന്നത്. ഇവ മൂന്നും ഡഷേപ്പിലോ ന്ത ഷേപ്പിലോ പാരലല്‍ ആയോ ക്രമീകരിക്കുന്ന രീതിയുണ്ട്. ഡ ഷേപ്പിലാണ് സ്ഥലം ലാഭിക്കാന്‍ നല്ലത്. പക്ഷേ, ഇതിനിടയില്‍ വഴി തടസ്സപ്പെടുത്തുന്ന യാതൊന്നും ഇടരുത്. വീതികുറഞ്ഞ് നീളം കൂടുതലുള്ള അടുക്കളയില്‍ പാരലല്‍ ക്രമീകരണം യോജിക്കും.

മോഡുലാര്‍ അടുക്കള (റെഡിമെയ്ഡ് കിച്ചന്‍) ആണെങ്കില്‍ പ്രത്യേക പ്ലാനിങ്ങിന്റെ ആവശ്യമില്ല. പക്ഷേ, ഇതിന് ചെലവ് കൂടും. പുതിയതരം അടുക്കളയില്‍ സ്‌റ്റോറേജിനുള്ള സൗകര്യം ഒരുക്കാന്‍ എളുപ്പമായതിനാല്‍ വേറൊരു സ്‌റ്റോര്‍ മുറി പണിയേണ്ട കാര്യമില്ല. സ്‌റ്റോര്‍ റൂം പ്രത്യേകമായി ഉണ്ടെങ്കില്‍ മുറിയുടെ മൂന്നു വശവും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. ഇതിന് വെന്റിലേഷന്‍ വേണമെങ്കില്‍ ഒഴിവാക്കാം.

വര്‍ക്ക് ഏരിയയില്‍ പല തട്ടുകളുള്ള ഒരു ഷെല്‍ഫ് ഉണ്ടാക്കിയാല്‍ സ്‌റ്റോര്‍ റൂമിന്റെ ആവശ്യങ്ങള്‍ നടക്കും. സാധിക്കുമെങ്കില്‍ ബില്‍റ്റ് ഇന്‍ ബോര്‍ഡുകളും ഇവിടെ പിടിപ്പിക്കാം. വര്‍ക്ക് ഏരിയയില്‍ അടുപ്പ് പണിയുന്നുണ്ടെങ്കില്‍ പുകയില്ലാത്ത തരം അടുപ്പുകളാണ് നല്ലത്. വളരെ കുറഞ്ഞ സ്ഥലം മതി.

അടുക്കളയില്‍ ഡൈനിങ് ടേബിള്‍ താത്പര്യമുണ്ടെങ്കില്‍ ചുമരിനോട് ചേര്‍ത്ത് മടക്കിവെക്കാവുന്ന തരം ടേബിളുകള്‍ നന്നായിരിക്കും. ആവശ്യം കഴിഞ്ഞാല്‍ മടക്കിവയ്ക്കാം. ഇതില്‍ ചാരുകസേരകള്‍ക്ക് പകരം വലുപ്പം കുറഞ്ഞ സ്റ്റൂളുകള്‍ ഉപയോഗിക്കുന്നതാണ് സ്ഥലം ലാഭിക്കാന്‍ നല്ലത്.

അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ വവയ്ക്കാന്‍ പ്രത്യേക അറ പണിയാറുണ്ട്. മേശ അറയ്ക്ക് മുകളില്‍ വച്ച് അതിനുമേല്‍ സ്റ്റൗ വെച്ചാല്‍ മതി. അടുക്കളയുടെ മൂലയില്‍ റാക്കുകള്‍ ഒഴിവാക്കി കുറച്ചു സ്ഥലം ആദ്യമേ കണ്ടുവെച്ചാല്‍ അവിടെ ഫ്രിഡ്ജ് ഒതുക്കി വെക്കാം.

പാചകപാത്രങ്ങളും മറ്റും ഉപയോഗശേഷം കഴുകി ഷെല്‍ഫില്‍ ഒതുക്കി വയ്ക്കാക്കണം. കൗണ്ടര്‍ടോപ്പ് വൃത്തിയാക്കിയിട്ടാല്‍ അടുക്കും ചിട്ടയും മാത്രമല്ല, അടുക്കളയ്ക്ക് വലിപ്പവും തോന്നിപ്പിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW