Saturday, August 10, 2019 Last Updated 23 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 12.48 PM

പുരുഷന്മാരെ ഞാന്‍ വെറുക്കുന്നു, ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്; നിത്യ മേനോന്‍ തുറന്നു പറയുന്നു

''ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്.''
uploads/news/2019/03/297424/CiniINWNithyaMenon270319.jpg

ഡയറക്ടര്‍ വന്ന് കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ മനസിനുള്ളില്‍ നിന്നും ആരോ ഇതില്‍ അഭിനയിച്ചോളൂ എന്ന് നിത്യയോട് പറയും.

അഭിനയിക്കാന്‍ വിസമ്മതിച്ച പടങ്ങള്‍ വലിയ വിജയം നേടുന്നത് കണ്ടാല്‍ അത് വിചാരിച്ചു സങ്കടപ്പെടുന്ന സ്വഭാവം നിത്യയ്ക്കില്ല. തമിഴിലും തെലുങ്കിലും പ്രശസ്ത നേടിക്കൊണ്ടിരിക്കുന്ന നിത്യ മേനോന്‍ മലയാള രംഗത്തേക്ക് ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്...

മലയാള സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നീണ്ട കാലയളവ് വേണ്ടി വന്നല്ലോ?


മലയാള പടങ്ങള്‍ വേണ്ടെന്ന് വിചാരിച്ചുകൊണ്ട് മറ്റു ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുറപ്പെട്ടതല്ല ഞാന്‍. തമിഴിലും തെലുങ്കിലുമായി നാലു ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ വര്‍ഷമൊന്ന് കഴിയും. അപ്പോള്‍ പിന്നെ മലയാളത്തില്‍ അഭിനയിക്കാന്‍ എപ്പോഴാ സമയം കിട്ടുക? 365 ദിവസവും അഭിനയിക്കുന്ന ആളാണ് ഞാന്‍.

പ്രാണയുടെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വല്ലാത്തൊരിഷ്ടം തോന്നി. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ ഒരേസമയമായിരുന്നു ഇ,എ സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്.

നാലു ഭാഷകള്‍ അറിയാവുന്ന ഒരു നടിയെ വേണമെന്നാഗ്രഹിച്ച സംവിധായകന്‍ എന്നെയായിരുന്നു സെലക്ട് ചെയ്തത്. എനിക്കാണെങ്കില്‍ തമിഴ്, ഹിന്ദി ഉള്‍പ്പെടെ ആറ് ഭാഷകള്‍ അറിയാം.. മറ്റൊരു നടിമാര്‍ക്കും ഇല്ലാത്ത ഒരു സ്ഥിതിയാണിത്. തുടര്‍ന്നും മറ്റു പല ഭാഷകളും പഠിക്കാനുള്ള ശ്രമത്തിലാണ്. തല്‍സമയം ബംഗാളി ഭാഷ പഠിച്ചുകൊണ്ടിരിക്കുന്നു.

ഒരു സന്ദര്‍ഭത്തില്‍ അഭിനയത്തില്‍ വിരക്തി തോന്നുന്നു എന്ന് നിങ്ങള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നല്ലോ?


അഭിനയം എനിക്കൊരു ഐച്ഛികവിഷയമായിരുന്നില്ല. നവമാധ്യമങ്ങളായിരുന്നു ലക്ഷ്യം. പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുമ്പോള്‍ സംവിധായകനായ കെ.പി.കുമാരന്‍, ആകാശഗോപുരം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയുണ്ടായി.
uploads/news/2019/03/297424/CiniINWNithyaMenon270319a.jpg

ഷൂട്ടിംഗ് ലണ്ടനില്‍വെച്ചാണെന്ന് പറഞ്ഞത് കൊണ്ട് ആ സ്വപ്ന നഗരം നേരില്‍ കാണാനുള്ള ആകാംക്ഷയില്‍ സമ്മതിക്കുകയാണുണ്ടായത്.

ശേഷം ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും അതെല്ലാം ആത്മാര്‍ത്ഥമായി ചെയ്യുകയുണ്ടായില്ല. ഇങ്ങനെ ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും അടുത്ത സിനിമയില്‍ അഭിനയിക്കേണ്ട എന്ന വിചാരമായിരിക്കാം മനസ്സില്‍.

ഇങ്ങനെയൊരു ചിന്താഗതിയോടെ രണ്ടുവര്‍ഷം കഴിച്ചുകൂട്ടുകയായിരുന്നു. ഇതിനിടെ കഥകള്‍ എഴുതാനും തുടങ്ങി. ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി രണ്ടു കഥകള്‍ എഴുതിക്കഴിഞ്ഞു.

പൊതുവില്‍ നിങ്ങള്‍ ഏകാന്തത അനുഭവിക്കുന്നവരാണോ?


അങ്ങനെയൊന്നില്ല. ഒറ്റയ്ക്കാകുമ്പോള്‍ ഒരുപാട് ചിന്തിക്കാറുണ്ട്. ദൈവത്തെക്കുറിച്ച് അപ്പോഴാണ് ചിന്തിക്കുക. എന്റെ മാതാപിതാക്കള്‍ക്ക് ദൈവത്തില്‍ വിശ്വാസമില്ല. പക്ഷേ ഈ പ്രപഞ്ചത്തിന് ഒരു ആദിനാഥന്‍ ഉണ്ടെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. വിധി, വിശ്വാസം, ആചാരങ്ങള്‍ എന്നിവയിലൊക്കെ വിശ്വസിക്കുന്ന ഒരു ആളാണ് ഞാന്‍.

വിധിയെ തടുക്കാന്‍ ഈ ലോകത്ത് ആര്‍ക്കാണ് കഴിയുക? ഷൂട്ടിംഗ് ഇല്ലെങ്കില്‍ വീട്ടില്‍ വെറുതെ കഴിയാനാണ് ഞാനിഷ്ടപ്പെടുന്നത്. യാത്രകള്‍ എനിക്ക് ഇഷ്ടമല്ല. സംഗീതം എനിക്കേറ്റവും പ്രിയപ്പെട്ട വിനോദമാണ്. സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സിനിമയില്‍ പാടാനുള്ള അവസരം ലഭിച്ചിട്ടില്ല.

കണ്ടമാനം തടിച്ചതായി വാര്‍ത്തകളുണ്ടായിരുന്നല്ലോ?


ഞാന്‍ തടിച്ചയാണെന്നും ഉയരക്കുറവുണ്ടെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ പ്രശ്‌നമാക്കാറില്ല. എന്റെ പ്രാപ്തിയെ അംഗീകരിക്കുന്ന ഒരു മേഖലയിലാണ് ഞാനെന്റെ തൊഴില്‍ ചെയ്യുന്നത്. ഇവിടെ ശാരീരിക ഭംഗിക്ക് വളരെ പ്രാധാന്യമില്ല.

അതുകൊണ്ട് ശരീരത്തെക്കുറിച്ച് ഞാന്‍ വിഷമിക്കാറില്ല. ശരീരം മെലിയാനായി പട്ടിണി കിടക്കുകയോ ജിമ്മില്‍ പോകാനോ ഞാന്‍ തയ്യാറല്ല. മറിച്ച് സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ട്.

uploads/news/2019/03/297424/CiniINWNithyaMenon270319b.jpg

കിംവദന്തികള്‍ എങ്ങനെ നേരിടുന്നു?


ഞാന്‍ അതൊക്കെ തൃണം പോലെയാണ് കരുതുന്നത്. ആദ്യത്തെ എന്റെ ഒരു പ്രണയം മുറിപ്പെട്ടു പോയ ഹൃദയവ്യഥയില്‍ നിന്നും ഞാനിപ്പോഴും മോചിതയായിട്ടില്ല. തുടര്‍ന്ന് കുറേക്കാലം പുരുഷന്മാരെ എനിക്ക് വെറുപ്പായിരുന്നു. ആ വെറുപ്പ് ഇന്നും തുടരുന്നു. ഒന്നില്‍ ഒതുങ്ങാത്ത ആര്‍ത്തിയാണ് ഇക്കൂട്ടര്‍ക്ക്. നശിച്ച ജന്മങ്ങള്‍. തെലുങ്കിലെ പ്രശസ്ത നാടക കുടുംബം ശിഥിലമായത് ഞാന്‍ കാരണമാണെന്ന് വരെ പറഞ്ഞു.

ഞങ്ങള്‍ ജോഡിയായി അഭിനയിച്ച ഒരു സിനിമ റിലീസായതു കാരണമാണ് അങ്ങനെയൊരു വാര്‍ത്ത പരന്നത്. അന്ന് ഞാന്‍ അനുഭവിച്ച വേദന വാക്കുകളില്‍ ഒതുങ്ങുന്നതല്ലായിരുന്നു. ഇതേക്കുറിച്ച് ആരോടും വിശദീകരണം നല്‍കാന്‍ ഞാന്‍ തയ്യാറല്ല. ആ നടന്‍ വിവാഹമോചനം നേടി വളരെ നാളുകള്‍ കഴിഞ്ഞിരിക്കുന്നു.

എന്റെ ലോകം എനിക്ക് മാത്രമാണ് സ്വന്തം. വിവാഹം ചെയ്യണമെന്നതുകൊണ്ട് ഞാന്‍ ആരേയും വിവാഹം ചെയ്യില്ല. എനിക്കിഷ്ടപ്പെട്ട ഒരാളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കുകയുള്ളൂ.

ഏയെസ് ആലംകോട്

Ads by Google
Ads by Google
Loading...
TRENDING NOW