Wednesday, August 21, 2019 Last Updated 48 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 03.17 PM

കോട്ടയത്ത് രണ്ട് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു; പൊള്ളലേറ്റവരില്‍ യു.ഡി.എഫ് ബൂത്ത് പ്രസിഡന്റും

കോട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.
sun burn

കോട്ടയം: കനത്ത ചൂടില്‍ വെന്തുരുകി കോട്ടയവും. ജില്ലയില്‍ ചൊവ്വാഴ്ച രണ്ട് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു. ഉദയനാപുരം, മുട്ടമ്പലം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് പൊള്ളലേറ്റത്. കോട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 37 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്.

ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് ബൂത്ത് പ്രസിഡന്റ് അരുണിനാണ് മുഖത്ത് പൊള്ളലേറ്റത്. മുട്ടമ്പലത്ത് ശുചീകരണ തൊഴിലാളി ശേഖരന്‍ എന്നിവര്‍ക്കാണ് ഇന്ന് പൊള്ളലേറ്റത്. പട്ടിത്താനം സ്വദേശി തങ്കച്ചന്‍, കുറുമള്ളൂര്‍ സ്വദേശി സജി എന്നിവര്‍ക്കു കഴിഞ്ഞ ദിവസം പൊള്ളലേറ്റിരുന്നു. ഇവര്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. കുമരകത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍ കൊതറ പുത്തന്‍പറന്പില്‍ സലിമോനും കഴിഞ്ഞ ദിവസം ​സൂര്യാഘാതമേറ്റിരുന്നു.

ഇടുക്കി രാജാക്കാട് സ്വദേശി മാത്യു എന്ന കര്‍ഷകനും രാവിലെ പൊള്ളലേറ്റിരുന്നു. രണ്ടാഴ്ചയ്കക്കുള്ളില്‍ കോട്ടയത്ത് 14 പേര്‍ക്കും പാലക്കാട് 15 പേര്‍ക്കും സൂര്യാഘാതമേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Ads by Google
Ads by Google
Loading...
TRENDING NOW