Monday, August 19, 2019 Last Updated 3 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 01.57 PM

ആഗ്രഹങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു നടക്കാത്ത മനസാണ് എന്റെ സൗന്ദര്യം; തന്റെ കടുത്ത പ്രണയരഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി

''സിനിമയില്‍ നിന്നും അവധിയെടുത്ത് നൃത്തത്തില്‍ സജീവമാവുകയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തെ പ്രണയിക്കുന്ന ലക്ഷ്മിയുടെ ജീവന്‍ നൃത്തമാണ്. അതുതന്നെയാണ് അഴകിന്റെയും ആരോഗ്യത്തിന്റെ രഹസ്യമെന്ന് ലക്ഷ്മി''
uploads/news/2019/03/297163/StarHealth260319.jpg

വീടിനുള്ളിലെ ഹാളിനോട് ചേര്‍ന്ന നടരാജവിഗ്രഹത്തിനുമുമ്പില്‍ നൃത്തച്ചുവടുകളില്‍ ലയിക്കുമ്പോള്‍ ലക്ഷ്മി കൂടുതല്‍ സുന്ദരിയാകുന്നു. അത്ഭുതം വിരിയുന്ന കണ്ണുകളില്‍ നിറയുന്നത് നൃത്തത്തോടുള്ള കടുത്ത പ്രണയം.

പതിഞ്ഞ ശബ്ദത്തില്‍ പക്വതയുള്ള വാക്കുകള്‍. ആകര്‍ഷകമായ ചിരി. ലക്ഷ്മിയുടെ ജീവിതവും ചിട്ടകളും നൃത്തച്ചുവടുകള്‍ പോലെ സുന്ദരമാണ്.

ദേഷ്യമില്ല ആരോടും


പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമല്ല എന്റേത്. ദേഷ്യംവന്നാലും അത് പറഞ്ഞു കഴിഞ്ഞാല്‍ ഉടന്‍ തീരും. ഒന്നും മനസില്‍ കൊണ്ടു നടക്കാറില്ല. അത്രയ്ക്കു വലിയ ടെന്‍ഷനൊക്കെ വന്നാല്‍ കൂട്ടുകാരുമായി സംസാരിക്കും. അതോടെ മനസ് ശാന്തമാകും.

ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല. മനസിന് അടുപ്പം തോന്നുന്ന വളരെ കുറച്ചു സുഹൃത്തുക്കളേയുള്ളൂ. അവരുമായി വളരെ ആഴത്തിലുള്ള സൗഹൃദമുണ്ട്. എന്തു പ്രശ്‌നങ്ങളും അവരുമായി തുറന്നു സംസാരിക്കാം. അത് വലിയ റിലാക്‌സാണ്.

നൃത്തം ജീവനാണ്


നൃത്തം എനിക്കു ഹരമാണ്. 8 -ാം വയസില്‍ തുടങ്ങിയതാണ് നൃത്തത്തോടുള്ള ഇഷ്ടം. ഒരു ഫാഷനുവേണ്ടിയല്ല ഞാന്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയത്. അതിയായ ആഗ്രഹം കൊണ്ടുതന്നെയാണ്. മനസും ശരീരവും ഒരുപോലെ ആരോഗ്യകരമാക്കാന്‍ ഇതിലൂടെ കഴിയും.

എത്ര തവണ പ്രാക്ടീസ് നടത്തിയാണ് ഓരോ തവണയും നൃത്തം അവതരിപ്പിക്കുക. നല്ല വര്‍ക്കൗട്ട് അല്ലേ? ശരീരത്തിന്റെ എല്ലാ ഭാഗത്തിനും നൃത്തം ചെയ്യുമ്പോള്‍ ആയാസം ലഭിക്കുന്നുണ്ട്. അതുകൊണ്ട് നൃത്തത്തിലൂടെ ശരീരത്തിനു മൊത്തത്തിലുള്ള ആരോഗ്യം ലഭിക്കുന്നു.

uploads/news/2019/03/297163/StarHealth260319a.jpg

ഹെല്‍ത്ക്ലബ് പതിവില്ല


നൃത്തം ഉപേക്ഷിച്ചുള്ള ദിവസങ്ങളുടെ എണ്ണം വളരെക്കുറവാണ്. എന്നാല്‍ ഷൂട്ടിങ് സമയത്ത് പ്രാക്ടീസൊന്നും നടന്നെന്നു വരില്ല. അപ്പോള്‍ നടത്തമാണ് വ്യായാമം. ബഗ്ലുളൂരിലെ വീട്ടിലുള്ളപ്പോള്‍ ഹെല്‍ത്ക്ലബില്‍ പോകാറുണ്ട്.

എന്നാല്‍ സ്ഥിരമായി പോകുന്ന ശീലമൊന്നുമില്ല. മൂന്നോ, നാലോ മാസമൊക്കെ അടുപ്പിച്ച് പോയതിനു ശേഷം പിന്നീട് നിര്‍ത്തും. പൊതുവേ വണ്ണമുള്ള ശരീരപ്രകൃതിയാണ് എന്റേത്. അതുകൊണ്ട് വ്യായാമം ചെയ്താലും ഭക്ഷണം നിയന്ത്രിച്ചാലും ഒരു പരിധിക്ക് അപ്പുറം വണ്ണം കുറയില്ല.

കടുത്ത ഡയറ്റിങ് ഇല്ല


ഞങ്ങള്‍ സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ. അതില്‍തന്നെ സാലഡുകള്‍ക്കാണ് പ്രാധാന്യം. ഉച്ചയൂണിന് തൈര് നിര്‍ബന്ധമാണ്. ഒഴിവാക്കാന്‍ കഴിയാത്ത ശീലമെന്നു പറഞ്ഞാല്‍ കാപ്പിയോടുള്ള ഇഷ്ടക്കൂടുതലാണ്. കേരള വിഭവങ്ങളില്‍ ഇടിയപ്പവും സദ്യയുമാണ് കൂടുതല്‍ ഇഷ്ടം.

സാധാരണ ഉച്ചഭക്ഷണത്തില്‍ കുറച്ചു ചോറ്, രസം ഇവയാണ് പതിവ്. സെറ്റിലാണെങ്കില്‍ അവിടെ കിട്ടുന്ന ഭക്ഷണം കഴിക്കും. നോണ്‍വെജ് കഴിക്കാറില്ലെന്നു മാത്രം. അമ്മയുണ്ടാക്കിതരുന്ന വിഭവങ്ങളാണ് യാത്രകളില്‍ ഏറ്റവും മിസ് ചെയ്യുന്നത്.

നിയന്ത്രണങ്ങളുണ്ട്


ഇഷ്ടഭക്ഷണങ്ങള്‍ കാണുമ്പോള്‍ ചാഞ്ചാട്ടം ഉണ്ടാകും. എങ്കിലും നിയന്ത്രിച്ചു നിര്‍ത്തും. അത്രയ്ക്കു കൊതി തോന്നിയാല്‍ അല്പം കഴിക്കും. എന്തു കഴിച്ചു എന്നതിനേക്കാള്‍ കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കാനാണല്ലോ ശ്രദ്ധിക്കേണ്ടത്.
uploads/news/2019/03/297163/StarHealth260319c.jpg

രാത്രിയില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ വിഭവങ്ങളാണ് കൂടുതല്‍ കഴിക്കുക. ചിലപ്പോള്‍ സാലഡ് മാത്രം കഴിക്കും. മധുരം കുറയ്ക്കും. ഇങ്ങനെ ഭക്ഷണകാര്യത്തിലെ ചിട്ടകള്‍ മാറികൊണ്ടേയിരിക്കും. ഡാന്‍സ്പരിപാടികളുടെയും ഷൂട്ടിങിന്റെയും ബഹളത്തില്‍ കൃത്യമായ ഡയറ്റിങ് ഒന്നും നടക്കാറില്ല.

ഒഴിവു സമയങ്ങള്‍


ഷൂട്ടിങ് ഇല്ലാത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ 7 മണിയാകും. തിരക്കുകളില്‍നിന്നെല്ലാം അകന്ന് എന്റേതു മാത്രമായ ലോകത്ത് ഒതുങ്ങി കൂടാനാണ് അപ്പോള്‍ താല്പര്യം. സിനിമ കാണുക, വായന അങ്ങനെ ഒരുദിവസം തീരുന്നതേ അറിയില്ല. നൃത്തത്തിനു വേണ്ടിയുള്ളപുതിയ ചിന്തകള്‍ ആശയങ്ങള്‍ എല്ലാം രൂപംകൊള്ളുന്നതും ഈ വിശ്രമവേളകളിലാണ്.

യാത്രകള്‍ ഇഷ്ടമാണ്


യാത്രളോടും കമ്പം കൂടുതലാണ്. നൃത്ത പരിപാടികള്‍ക്കും മറ്റുമായി ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. യാത്ര തരുന്ന ഉണര്‍വും ഉന്മേഷവും വലുതാണ്. പുതിയൊരു എനര്‍ജി നല്‍കാന്‍യാത്രകള്‍ സഹായിക്കും. നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒരുപാട് ആഗ്രഹിച്ചുപോയ ആദ്യത്തെ പാരീസ് യാത്രയോട് അല്പം പ്രിയം കൂടുതലാണ്.

ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധയില്ല


പെട്ടെന്ന് രോഗങ്ങള്‍വരുന്ന കൂട്ടത്തിലൊന്നുമല്ല ഞാന്‍. അസുഖങ്ങള്‍ വന്നാലും മരുന്നു കഴിക്കുന്ന പതിവില്ല. പനിയൊക്കെവന്ന് കുറച്ചു ദിവസം കഴിഞ്ഞിട്ടും മാറിയില്ലെങ്കില്‍ മാത്രമേ ഡോക്ടറേ കാണൂ. ജലദോഷത്തിനൊന്നും ഡോക്ടറെ കാണാറില്ല. രോഗപ്രതിരോധശക്തി കൂടുതലുള്ള കൂട്ടത്തിലാണ്. വെറുതെ മരുന്ന് കഴിച്ച് അത് ഇല്ലാതാക്കരുതല്ലോ?
uploads/news/2019/03/297163/StarHealth260319d.jpg

സൗന്ദര്യ സംരക്ഷണം?


സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒട്ടും സമയം ചെലവഴിക്കാറില്ല. ഏതു സൗന്ദര്യവര്‍ധക വസ്തുവിനും സ്വാഭാവിക സൗന്ദര്യത്തിനൊപ്പം നില്‍ക്കാനാവില്ല. ഹെല്‍ത്തിഫുഡും ഡാന്‍സും ആഗ്രഹങ്ങളില്ലാത്ത മനസുമാണ് എന്റെ സൗന്ദര്യം.

പിന്നെ ഞാന്‍ എപ്പോഴും ഹാപ്പിയാണെന്ന് എല്ലാവരും പറയാറുണ്ട്. അതിനു പുറകിലും രഹസ്യങ്ങളൊന്നുമില്ല. ജന്മനാ കിട്ടയതായിരിക്കും. ഒന്നിനെക്കുറിച്ചോര്‍ത്തും ടെന്‍ഷനടിച്ചിരിക്കുന്ന പ്രകൃതമല്ല എന്റേത്. മനസ് അതിനാല്‍ എപ്പോഴും ശാന്തമായിരിക്കും.

സമയം കണ്ടെത്തും


തിരക്കിനിടയില്‍ സമയം ഒന്നിനും തികഞ്ഞെന്നുവരില്ല. എന്നാല്‍ നമ്മള്‍ സ്വയം സമയം കണ്ടെത്തണം. തിരക്കുകള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ബഗ്ലൂളിരില്‍ ആയിരിക്കുമ്പോള്‍ നൃത്തംതന്നെയാണ് പ്രധാന വര്‍ക്ക് ഔഡ്.

ഷൂട്ടിംഗ് സെറ്റിലാണെങ്കില്‍ വൈകുന്നേരമോ രാത്രിയോ അരമണിക്കൂര്‍ നടക്കും. ഹെല്‍ത്ത് ക്ലബില്‍ പോകുമ്പോള്‍ മെലിയുന്നതിനുള്ള വ്യായാമങ്ങളാണ് കൂടുതലും ചെയ്യുന്നത്. വയറു കുറയുന്നതിനുള്ള വ്യായാമങ്ങളും ചെയ്യും.

uploads/news/2019/03/297163/StarHealth260319b.jpg

ചിരിയുടെ രഹസ്യം


ഒരു രഹസ്യവുമില്ല. ഒരിക്കലും ആഗ്രഹങ്ങള്‍ ഉള്ളില്‍വച്ചുകൊണ്ടു നടക്കുന്നയാളല്ല ഞാന്‍. എന്ത് കിട്ടിയാലും കിട്ടിയില്ലെങ്കിലും സന്തോഷം. ഒന്നിനെക്കുറിച്ചോര്‍ത്തും ഉത്കണ്ഠ പ്പെടാറില്ല. എന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ലെന്നല്ല. ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ അനുഭവിക്കാത്ത ആരും ഉണ്ടാകില്ല.

പ്രത്യേകിച്ചും ഇങ്ങനെയൊരു ഫീല്‍ഡില്‍. എന്നാല്‍ അതൊന്നും ഞാന്‍ ഗൗവരവമായി എടുക്കാറില്ല. അതിന്റെ വഴിക്കുവിടും. കൂടുതല്‍ ടെന്‍ഷനടിക്കുമ്പോള്‍ ഒന്നും മിണ്ടാതെയിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW