Saturday, August 24, 2019 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 01.02 PM

സൗദി ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരം സൽമാൻ ഖാൻ ദമാമിൽ എത്തി

ദമ്മാം: അഞ്ചാമത് സൗദി ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരം സൽമാൻ ഖാൻ ദമാമിൽ എത്തി .

ദുബായിൽ നിന്നും എമിറേറ്റസ് വിമാനത്തിൽ രാവിലെ 8 .30 നാണ് ഇദ്ദേഹം ദമാമിൽ എത്തിയത് .സൗദി ചലച്ചിത്ര മേളയിൽ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം പങ്കെടുക്കുന്നത് എന്നതും സ്വദേശികളും വിദേശികളും ഒരുപോലെ ആരാധിക്കുന്ന താരത്തെ കാണാൻ വൻ ജനാവലിയാണ് ഇന്ന് ഫെസ്റ്റിവൽ നഗരിയിൽ എത്തുന്നത് .

.സൗദി ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി ദഹറാ ൻ ഇത്റയിൽ നടക്കുന്ന ‘താരവുമൊത്ത് ഒരു സായന്തനം’ എന്ന പരിപാടിയിലേക്കാണ് സൽമാൻ ഖാൻ എത്തിയിട്ടുള്ളത് .

ചടങ്ങിൽ ഒരു മണിക്കൂറോളം താരം സദസ്സുമായി സംവദിക്കും. സദസ്സിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ട്. ഇത്റയിലെ പ്രത്യേകം തയാറാക്കിയ തീയറ്ററിൽ രാത്രി എട്ട് മണിക്ക് ചടങ്ങുകൾ ആരംഭിക്കും.

സൽമാൻ ഖാൻ സൗദിയിൽ എത്തുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ നിമിഷങ്ങൾക്കം ലക്ഷക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തത് . ഓൺലൈൻ ടിക്കറ്റുകൾ മുഴുവൻ ഒരു മണിക്കൂറിനകം വിറ്റുപോയതായി സംഘാടകർ അറിയിച്ചു .

മലയാളികളുൾപെടെ പ്രവാസികൾ ടിക്കറ്റ്കിട്ടാൻ നെട്ടോട്ടത്തിലാണ് . 21ന് ആരംഭിച്ച ചലച്ചിത്രോത്സവം 26 ന് സമാപിക്കും. ദിവസവും വൈകുന്നേരം നാല് മുതൽ 10.30 വരെയാണ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മൂന്ന് തിയറ്ററുകളിലായി നടക്കുന്ന മേളക്ക് വലിയ പ്രേക്ഷകസമൂഹമാണ് എത്തുന്നത്.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 25 Mar 2019 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW