Wednesday, August 21, 2019 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 04.39 PM

ബി.ജെ.പി വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ക്കരുത്; രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ ദേശീയ നേതാക്കള്‍ക്ക് എതിര്‍പ്പെന്ന് സൂചന

Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനോട് മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ എതിര്‍പ്പ് അറിയിച്ചുവെന്ന് സൂചന. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് രാവിലെ 11 മണിക്ക് ഉണ്ടാകുമെന്ന് അറിയിച്ച പ്രഖ്യാപനം വൈകുന്നതിന് പിന്നില്‍ ദേശീയ നേതാക്കളുടെ എതിര്‍പ്പാണെന്നും റിപ്പോര്‍ട്ട്.

ബി.ജെ.പി വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്ന് ദേശീയ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കൂടി പരിഗണിച്ച് മാത്രമേ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ. ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ ബി.ജെ.പിയല്ല മുഖ്യശത്രുവെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് ഇടതുപക്ഷ നേതാക്കളും വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് എ.ഐ.സി.സി വക്താവ് പി.സി ചാക്കോ തന്നെ സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചുവെന്ന പ്രചാരണം തെറ്റാണ്. അദ്ദേഹം ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.

സോണിയ ഗാന്ധിയും ഇന്ധിരാ ഗാന്ധിയും കര്‍ണാടകയില്‍ മത്സരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ആദ്യം ക്ഷണിച്ചതും കര്‍ണാടകയാണ്. ദക്ഷിണേന്ത്യയില്‍ ഏതെങ്കിലും സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണം. അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമാണ്. അത് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വയ്ക്കാം. അല്ലാതെ മത്സരിക്കുമെന്ന് പ്രസ്താവന ഇറക്കുന്നതും പ്രതികരിക്കുന്നതും തെറ്റാണെന്നും പി.സി ചാക്കോ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW