Sunday, August 25, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 03.34 PM

വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുലും കോണ്‍ഗ്രസും കേരളത്തിന് നല്‍കുന്ന സന്ദേശം എന്തെന്ന് പിണറായി

uploads/news/2019/03/296561/pinarayi.jpg

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് വയനാട് നിന്ന് മത്സരിക്കുന്നതിലൂടെ രാജ്യത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നത് കൊണ്ട് തെരഞ്ഞെടുപ്പ് പോരാട്ട രംഗത്ത് എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമെന്ന് കരുതുന്നില്ല.

പക്ഷെ കേരളത്തില്‍ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്? ബി.ജെ.പിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുക. അത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW